യുദ്ധത്തിന് പൂര്‍ണസജ്ജം; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ

By News Desk, Malabar News
Indian Army Against China
Representational Image
Ajwa Travels

ജമ്മു: കിഴക്കന്‍ ലഡാക്കില്‍ ശൈത്യകാലത്തും സമ്പൂര്‍ണ യുദ്ധത്തിന് തയ്യാറെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ്. അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ മുന്നോട്ട് വന്നത്. ചൈന യുദ്ധ സാഹചര്യം സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം നേടിയ, മാനസികവും ശാരീരികവുമായി കരുത്ത് നേടിയ ഇന്ത്യന്‍ സൈനികരെയാവും നേരിടേണ്ടി വരിക എന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് പ്രസ്താവിച്ചു.

നഗരമേഖലയില്‍ നിന്ന് വരുന്ന ചൈനീസ് സൈന്യത്തിന് ശൈത്യകാലത്ത് ഫലപ്രദമായി പോരാടാന്‍ കഴിയില്ലെന്നും പ്രസ്താവനയിലൂടെ പറഞ്ഞു. അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ഒരു ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, അതിര്‍ത്തിയില്‍ ചൈനയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും സൈനികതലത്തില്‍ ഇന്ത്യ പൂര്‍ണ സജ്ജമാണ്.

നവംബറോടെ ലഡാക്കില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായി താപനില മൈനസ് 40 ഡിഗ്രി വരെ എത്തും. ഈ സാഹചര്യത്തില്‍ സൈനികര്‍ക്ക് റോഡുകളും അടക്കേണ്ടി വരും. കാലാവസ്ഥ സൈനികര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെങ്കിലും ഇന്ത്യന്‍ സൈനികര്‍ ശൈത്യകാലത്തെ യുദ്ധത്തില്‍ ഏറെ പരിചയ സമ്പന്നരാണെന്നും പോരാട്ടത്തിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ടെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൈന്യത്തിന് പരിമിതികള്‍ ഉണ്ടെന്ന വിമര്‍ശനവുമായി ചൈനയിലെ ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം പരിശീലനം നടത്തിയിട്ടില്ലെന്നും ശൈത്യകാലത്ത് യുദ്ധം ചെയ്യാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടിലൂടെ പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമായാണ് നോര്‍ത്തേണ്‍ കമാന്‍ഡ് പുതിയ പ്രസ്താവന വ്യക്തമാക്കിയത്.

ലഡാക്കിലേക്ക് കടക്കാന്‍ ഇന്ത്യ മൂന്നാമതൊരു വഴി കൂടി നിര്‍മിച്ചിരുന്നു. ഇത് മേഖലയിലേക്കുള്ള ദൂരം വളരെയധികം കുറച്ചു. റോഹ്താങ് റൂട്ടിലെ അടല്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയായതോടെ സൈന്യത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും പെട്ടെന്ന് എത്തിക്കാന്‍ സാധിക്കും. കൂടാതെ, നിരവധി വ്യോമത്താവളങ്ങളാണ് സൈന്യത്തിന് വേണ്ടി സമീപത്തുള്ളത്. ഇന്ധനവും ടാങ്കുകള്‍ക്കുള്ള ലൂബ്രിക്കന്റുകള്‍ ഉള്‍പ്പെടെ ആവശ്യമുള്ള എല്ലാം സജ്ജമാണെന്നും കമാന്‍ഡ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE