മോണരോഗമാണോ പ്രശ്‌നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By Desk Reporter, Malabar News
Is gum disease a problem? Let's take a look at these things
Representational Image
Ajwa Travels

നമ്മിൽ പലരെയും അലട്ടുന്ന ഒന്നാണ് മോണരോഗം. ചിലർ നിസാരമായി അതിനെ തള്ളുമ്പോൾ മറ്റു ചിലർക്ക് മോണരോഗം വലിയ പ്രശ്‌നമായി മാറാറുണ്ട്. മോണവീക്കം, പല്ല് തേയ്‌ക്കുമ്പോൾ രക്‌തം വരുന്നു, പല്ലിനും മോണയ്‌ക്കും ഇടയ്‌ക്കുള്ള വിടവുകൾ, ആടുന്ന പല്ലുകൾ, പല്ലുകൾക്ക് ഇടയിൽ രൂപപ്പെടുന്ന വിടവുകൾ, വായ്‌നാറ്റം, എന്നിവ തുടക്കത്തിൽ അവഗണിച്ചാലും പിന്നീട് വലിയ പ്രശ്‌നമായി മാറാറുണ്ട്.

മോണരോഗത്തിന്റെ കാരണങ്ങൾ;

  • പല്ലിൽ പതിവായുണ്ടാകുന്ന ബാക്‌ടീരിയ തന്നെയാണ് മോണരോ​ഗത്തിന് പ്രധാനകാരണം.
  • വായുടെ ശുചിത്വക്കുറവ്‌.
  • പ്രതിരോധ വ്യവസ്‌ഥയെ തകരാറിലാക്കുന്ന മരുന്നുകളുടെ ഉപയോഗം.
  • വൈറസ്‌ രോഗബാധകൾ.
  • പിരിമുറുക്കം.
  • അനിയന്ത്രിതപ്രമേഹം.
  • അമിതമദ്യപാനം.
  • പുകയിലയുടെ ഉപയോഗം.
  • ഗർഭകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ.

മോണരോഗം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

സ്വയം പരിചരിക്കുന്നതു തന്നെയാണ്‌ മോണരോഗത്തിന്‌ എതിരെയുള്ള ഏറ്റവും നല്ല പ്രതിവിധി. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മോണരോ​ഗം തടയാനാകും. വായിലെ ശുചിത്വമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

  • ദിവസവും രണ്ട് നേരമെങ്കിലും പല്ല് തേയ്‌ക്കാൻ ശ്രമിക്കുക.
  • ദിവസവും ഉപ്പിട്ട വെള്ളം ഉപയോ​ഗിച്ച് വായ് നല്ലപ്പോലെ കഴുകാൻ ശ്രമിക്കുക.
  • മൃദുവായ ബ്രഷ്‌ ഉപയോഗിച്ചു വേണം പല്ല് തേയ്‌ക്കേണ്ടത്.
  • പല്ലിട ദിവസേന വൃത്തിയാക്കുക. ഇതിനായി പ്രത്യേകം ബ്രഷോ പല്ല് കുത്തിയോ വെക്കുന്നത് നല്ലതാണ്.
  • മോണരോ​ഗം കൂടാൻ പ്രധാന കാരണങ്ങളിലൊന്നാണ് മധുര ഭക്ഷണങ്ങൾ. അതുകൊണ്ട് മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

Most Read:  ചീപ്പിലുമുണ്ട് രഹസ്യം; ആരോഗ്യമുള്ള മുടിക്ക് ഉത്തമം ‘നീം ചീപ്പ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE