നയതന്ത്ര ബന്ധത്തിനൊരുങ്ങി ഇസ്രയേലും ബഹ്‌റൈനും: മധ്യസ്ഥനായി ട്രംപ്

By Trainee Reporter, Malabar News
Bahrain and israyel_Malabar News
ബഹ്‌റൈന്‍ ഭരണാധികാരി ഹമദും, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും
Ajwa Travels

ബഹ്‌റൈന്‍: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്‌റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

3 മാസത്തിനിടയില്‍ ഇസ്രയേലുമായി കരാറിലേര്‍പ്പെടുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്‌റൈന്‍. നേരത്തെ യുഎഇയും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു. ട്രംപിന്റെ ഇടപെടല്‍ മൂലമാണ് അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. സൗദിയുടെ വ്യോമപാതയും ഇസ്രയേലിന് വേണ്ടി തുറന്നുനല്‍കിയിട്ടുണ്ട്.

Also read: ഇസ്രയേൽ ബഹിഷ്കരണം അവസാനിപ്പിച്ച് യുഎഇ

പലസ്തീനുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാതെ ഇസ്രയേലുമായി സഹകരിക്കില്ലെന്ന തീരുമാനത്തിലായിരുന്നു അറബ് രാജ്യങ്ങള്‍. നൂറ്റാണ്ടുകളായി രാജ്യങ്ങള്‍ ഇസ്രയേലിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനമാണ് പതിയെ ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ പുതിയ ഉടമ്പടി ചരിത്രമാകുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE