അബുദാബി: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്‌താലി ബെന്നറ്റ് അറിയിച്ചു. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, യുഎഇയുമായി നയതന്ത്രബന്ധം സ്‌ഥാപിക്കുന്നതിന് അമേരിക്കയുടെ മധ്യസ്‌ഥതയിലുള്ള കരാറില്‍ ഇസ്രായേല്‍ ഒപ്പുവെച്ചിരുന്നു. നയതന്ത്ര ബന്ധം രൂപപ്പെടുത്തി ഒരു വര്‍ഷമാകുന്ന ഘട്ടത്തിലാണ് ബെന്നറ്റിന്റെ യുഎഇ സന്ദര്‍ശനം. അതേസമയം സന്ദര്‍ശനം സംബന്ധിച്ച് യുഎഇ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈജിപ്‌റ്റ്, ജോര്‍ദാന്‍ രാജ്യങ്ങള്‍ക്ക് ശേഷം ഇസ്രായേലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം സ്‌ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാഷ്‌ട്രമാണ് യുഎഇ. യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണപ്രകാരമാണ് ബെന്നറ്റിന്റെ സന്ദര്‍ശനം.
തിങ്കളാഴ്‌ച ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തും. സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുമെന്ന് ബെന്നറ്റ് പറഞ്ഞു. പ്രാദേശിക വിഷയങ്ങളിലും ചര്‍ച്ചകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നാണ് സൂചന.
Kerala News: ഒമൈക്രോൺ; അതിജാഗ്രതയിൽ സംസ്‌ഥാനം, സഹയാത്രികർ പരിശോധന നടത്തണം