കെ റെയിൽ സംവാദം പ്രഹസനം; ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു- കെ സുരേന്ദ്രൻ

By Trainee Reporter, Malabar News
K Surendran
Ajwa Travels

കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന കെ റെയിൽ സംവാദത്തെ കുറിച്ച് രൂക്ഷവിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. വൺവേ ട്രാഫിക് ചർച്ചകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കെ റെയിൽ സംവാദം പ്രഹസനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവർക്ക് താൽപര്യം ഇല്ലാത്തവരെ ഒഴിവാക്കി പാനൽ ഉണ്ടാക്കിയ സർക്കാർ ആദ്യം പാനലിൽ ഉൾപ്പെടുത്തിയവരെ പോലും ചർച്ചയിൽ നിന്ന് മാറ്റിനിർത്തുകയാണ് ചെയ്‌തത്. ഒരു പ്രയോജനവും ഇല്ലാത്ത നാടകമാണ് നടന്നത്. സംവാദം നടക്കുമ്പോൾ പോലും പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ് സർക്കാർ. ഗുജറാത്ത് മോഡൽ പഠിക്കാനുള്ള സർക്കാരിന്റെ തീരുമാനം വൈകിവന്ന വിവേകമാണ്.

ഗുജറാത്ത് മോഡൽ നടപ്പിലാക്കുമ്പോൾ എങ്കിലും അഴിമതി ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ധനനികുതി കുറക്കാതെ ധനമന്ത്രി ബാലഗോപാൽ ജനകളെ പരിഹസിക്കുകയാണ്. ആകെ നികുതിയുടെ 42 ശതമാനവും ഈടാക്കുന്ന കേരളം ഇന്ധനനികുതി കുറച്ചു ജനങ്ങൾക്ക് ആശ്വാസം നൽകണം. എയിംസിന് സ്‌ഥലം കണ്ടത്തേണ്ടത് സംസ്‌ഥാന സർക്കാരാണ്. എവിടെ സ്‌ഥലം നൽകിയാലും കേന്ദ്രം അവിടെ എയിംസ് സ്‌ഥാപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Most Read: വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക്; ബദൽ മാർഗം കണ്ടെത്തി- മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE