ഇന്നത്തെ കോവിഡ് രോഗമുക്‌തി 4701; പോസിറ്റിവിറ്റി 10.02 ശതമാനം, രോഗബാധ 5456

By Desk Reporter, Malabar News
Kerala Covid Report 2020 Dec 18_ Malabar News

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,851 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,472 പരിശോധന ആണ്. ഇതിൽ രോഗബാധ 5456 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4701 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 23 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 4722 ഇന്നുണ്ട്. ഉറവിടം അറിയാത്ത 606 രോഗബാധിതരും, 58,884 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 37 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 86.55 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.02 ആണ്.

ഇന്നത്തെ 5456 രോഗബാധിതരില്‍ 91 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്ന് 5 വയസുള്ള ഒരു കുട്ടി കോവിഡ് മരണത്തിന് കീഴടങ്ങിയതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കാപ്പാട് സദേശി ശ്രീദത്ത് എന്ന കുഞ്ഞാണത്.

സമ്പര്‍ക്കത്തിലൂടെ 4722 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 73, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, കോഴിക്കോട് 651, മലപ്പുറം 462, വയനാട് ജില്ലയില്‍ നിന്നുള്ള 214 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 616 പേര്‍ക്കും, എറണാകുളം 436, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, ഇടുക്കി 104, കോട്ടയം 503, കൊല്ലം ജില്ലയില്‍ നിന്നുള്ള 438 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 319, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 78
കണ്ണൂർ: 298
വയനാട്: 219
കോഴിക്കോട്: 674
മലപ്പുറം: 485
പാലക്കാട്: 365
തൃശ്ശൂർ: 630
എറണാകുളം: 578
ആലപ്പുഴ: 324

കോട്ടയം: 538
ഇടുക്കി: 113

പത്തനംതിട്ട: 404
കൊല്ലം: 441
തിരുവനന്തപുരം: 309

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4701, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 273, കൊല്ലം 283, പത്തനംതിട്ട 190, ആലപ്പുഴ 211, കോട്ടയം 463, ഇടുക്കി 134, എറണാകുളം 504, തൃശൂര്‍ 577, പാലക്കാട് 205, മലപ്പുറം 664, കോഴിക്കോട് 581, വയനാട് 192, കണ്ണൂര്‍ 349, കാസര്‍ഗോഡ് 75. ഇനി ചികിൽസയിലുള്ളത് 58,884. ഇതുവരെ ആകെ 6,32,065 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

National: പ്രതിപക്ഷം കർഷകരെ തോക്ക് കാട്ടി സമരത്തിനിറക്കി; വിമർശനവുമായി മോദി

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2757ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 23ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം ചൊവ്വര സ്വദേശി ദിവാകരന്‍ (84), വെമ്പായം സ്വദേശിനി ഓമന അമ്മ (65), കുളത്തൂര്‍ സ്വദേശി സുകുമാര്‍ ബാബു (72), നേമം സ്വദേശിനി തുളസി (69), വെള്ളായണി സ്വദേശിനി തങ്കം (60), ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുകുമാര കുറുപ്പ് (74), എറണാകുളം താണിക്കല്‍ ലെയിന്‍ സ്വദേശിനി മുംതാസ് (70), ഇലഞ്ഞി സ്വദേശി മേരിക്കുട്ടി (70), തൃശൂര്‍ ചെറുങ്ങലൂര്‍ സ്വദേശി ബീരാവുണ്ണി (62), മലപ്പുറം ആനമങ്ങാട് സ്വദേശി അബൂബക്കര്‍ (78), കരുളായി സ്വദേശി മുഹമ്മദ് (60), കൽപകഞ്ചേരി സ്വദേശി കുഞ്ഞീത്തുട്ടി (74), തവനൂര്‍ സ്വദേശിനി കദീജ (79), വളവന്നൂര്‍ സ്വദേശി മൊയ്ദീന്‍ ഹാജി (70), കോഴിക്കോട് ഫറോഖ് സ്വദേശിനി കദീസുമ്മ (72), ചേങ്ങോട്ടുകാവ് സ്വദേശി ബാലന്‍ നായര്‍ (65), കാപ്പാട് സ്വദേശി ശ്രീദത്ത് (5), കണ്ണാച്ചേരി സ്വദേശിനി ചിന്നമ്മു (85), വടകര സ്വദേശി മഹമൂദ് (74), വയനാട് തലപ്പുഴ സ്വദേശിനി സാവിത്രി (60), സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹമ്മദ് (84), കണ്ണൂര്‍ എളമയൂര്‍ സ്വദേശി ഗോപി (72), കാസര്‍ഗോഡ് കുട്ടിക്കാലു സ്വദേശി കോരപ്പല്ലു (70) എന്നിവരാണ് കോവിഡ് മൂലം മരണമടഞ്ഞത്.

Kerala News: ഇത് ഗുജറാത്തല്ല, കേരളമാണ്; നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്ഐ

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, എറണാകുളം, തൃശൂര്‍, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, വയനാട്എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 00 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 453 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 05 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: ആലപ്പുഴ ജില്ലയിലെ രാമന്‍കരി (വാര്‍ഡ് 10), കരുവാറ്റ (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (5, 6, 7, 14, 15 (സബ് വാര്‍ഡുകള്‍), 12) പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ (സബ് വാര്‍ഡ് 15), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7).

1470 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 294,646 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,81,217 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 13,429 പേര്‍ ആശുപത്രികളിലുമാണ്.

Related News: കോവിഡ് ചികിൽസിക്കുന്ന ഡോക്‌ടർമാർക്ക് അവധി; മാർഗരേഖ രണ്ട് ദിവസത്തിനകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE