കോവിഡ്; രോഗബാധ 6244, സമ്പർക്കം 5745, രോഗമുക്‌തി 7792

By Desk Reporter, Malabar News
Kerala Covid Report 2020 Nov 06 _ Malabar News
Ajwa Travels

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1013 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചവരിൽ 5 മാസം മാത്രം പ്രായമുള്ള മിസിയാ ഫാത്തിമ്മ എന്ന കുഞ്ഞും ഉൾപ്പെടുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ ഇന്ന് 36 ആണ്. ഇന്നത്തെ ആകെ രോഗബാധ 6244 ആണ്.സംസ്‌ഥാനത്ത്‌ രോഗമുക്‌തി  7792 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 20 ആണ്. സമ്പര്‍ക്ക രോഗികള്‍ 5745 ഇന്നുണ്ട്. ഉറവിടം അറിയാത്ത 364 രോഗബാധിതരും, 93,837 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 07 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 224
കണ്ണൂർ: 303
വയനാട്: 84
കോഴിക്കോട്: 661
മലപ്പുറം: 1013
പാലക്കാട്: 364
തൃശ്ശൂർ: 581
എറണാകുളം: 793
ആലപ്പുഴ: 456
കോട്ടയം: 350
ഇടുക്കി: 114
പത്തനംതിട്ട: 169
കൊല്ലം: 551
തിരുവനന്തപുരം: 581

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7792, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 871, കൊല്ലം 625, പത്തനംതിട്ട 321, ആലപ്പുഴ 574, കോട്ടയം 143, ഇടുക്കി 155, എറണാകുളം 823, തൃശൂര്‍ 631, പാലക്കാട് 449, മലപ്പുറം 1519, കോഴിക്കോട് 836, വയനാട് 66, കണ്ണൂര്‍ 436, കാസര്‍ഗോഡ് 343. ഇനി ചികിൽസയിലുള്ളത് 93,837. ഇതുവരെ ആകെ 2,15,149 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ജിഡിപിയിൽ ഇന്ത്യയെ മറികടന്ന് ബംഗ്ളാദേശ്; ഐഎംഎഫ് റിപ്പോർട്ട്

ആകെ 6244 രോഗബാധിതരില്‍, രോഗം സ്‌ഥിരീകരിച്ച 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും വന്ന 81 പേര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 346 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 5745 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 213, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 273 പേര്‍ക്കും, കോഴിക്കോട് 649, മലപ്പുറം 934, വയനാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 320 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 539 പേര്‍ക്കും, എറണാകുളം 714, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 426 പേര്‍ക്കും, ഇടുക്കി 96, കോട്ടയം 313, കൊല്ലം ജില്ലയില്‍ നിന്നുള്ള 527 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 152, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 508 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1066 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 20 ആണ്. തിരുവനന്തപുരം കോവളം സ്വദേശി രാജന്‍ ചെട്ടിയാര്‍ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ (62), ഫോര്‍ട്ട് സ്വദേശി കൃഷ്‌ണൻകുട്ടി (80), ആര്യനാട് സ്വദേശിനി ഓമന (68), വള്ളുകാല്‍ സ്വദേശിനി അമല ഔസേപ്പ് (67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി (61), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി രാധാമണി (69), പല്ലന സ്വദേശി യൂനുസ് കുഞ്ഞ് (69), എറണാകുളം പട്ടേല്‍ മാര്‍ക്കറ്റ് സ്വദേശി എം.എസ്. ജോണ്‍ (84), തൃപ്പുണ്ണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), മലപ്പുറം പാലങ്ങാട് സ്വദേശി ചന്ദ്രന്‍ (50), മുതുവള്ളൂര്‍ സ്വദേശി അലിക്കുട്ടി (87), അരീക്കേട് സ്വദേശി മിസിയാ ഫാത്തിമ (5 മാസം), ചുള്ളിപ്പാറ സ്വദേശി അബ്‌ദുറഹ്‌മാൻ (56), കുറുവ സ്വദേശി അബൂബക്കര്‍ (69), താഴേക്കോട് സ്വദേശി കുഞ്ഞന്‍ (80), കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് (85), കോഴിക്കോട് സ്വദേശി സെയ്‌ദാലിക്കുട്ടി (72), കണ്ണൂര്‍ പുന്നാട് സ്വദേശി കുമാരന്‍ (70) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Related News: റഷ്യയുടെ സ്‌പു‌ട്നിക്‌‌ 5; മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ ഒരുങ്ങി യുഎഇ

ഇന്ന് രോഗം ബാധിച്ചത് 36 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം 21 ആരോഗ്യ പ്രവർത്തകർക്കും, കോട്ടയം 04,മലപ്പുറം 03, കൊല്ലം 02, എറണാകുളം02, തൃശ്ശൂർ 02, കോഴിക്കോട് 02എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 50,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 37,26,738 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 14 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 653 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Must Read: രാഷ്‌ട്രീയ വഞ്ചന; മാണി സാറിന്റെ ആത്‌മാവ് പൊറുക്കില്ല; പ്രതികരിച്ച് ഉമ്മൻ‌ചാണ്ടി

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), അറക്കുളം (സബ് വാര്‍ഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാര്‍ഡ് 19), മലപ്പുറം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 24), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 9, 10, 11), തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാര്‍ഡ് 13, 14) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.

2519 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,78,989 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,52,645 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,344 പേര്‍ ആശുപത്രികളിലുമാണ്.

National News: കേന്ദ്ര കാര്‍ഷിക മന്ത്രി പങ്കെടുത്തില്ല; ചര്‍ച്ച ബഹിഷ്‌കരിച്ച് കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE