തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,193 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 54,314 ആണ്. ഇതിൽ രോഗബാധ 1899 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2119 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 15 പേർക്കാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 104
കണ്ണൂർ: 161
വയനാട്: 24
കോഴിക്കോട്: 213
മലപ്പുറം: 146
പാലക്കാട്: 67
തൃശ്ശൂർ: 131
എറണാകുളം: 184
ആലപ്പുഴ: 121
കോട്ടയം: 158
ഇടുക്കി: 54
പത്തനംതിട്ട: 148
കൊല്ലം: 188
തിരുവനന്തപുരം: 200
സമ്പര്‍ക്ക രോഗികള്‍ 1643 ഇന്നുണ്ട്. ഉറവിടം അറിയാത്ത 173 രോഗബാധിതരും, 25,158 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 19 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 86.52 ശതമാനമാണ്.
ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 3.5 ആണ്. ഇന്നത്തെ 1899 രോഗബാധിതരില്‍ 64 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. വിദേശത്ത് നിന്ന് വന്ന 02 പേർക്ക് ഇന്ന് പുതുതായി രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അടുത്തിടെ വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 106 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്‌ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
സമ്പര്‍ക്കത്തിലൂടെ 1643 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 100, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, കോഴിക്കോട് 188, മലപ്പുറം 138, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, എറണാകുളം 177, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, ഇടുക്കി 49, കോട്ടയം 152, കൊല്ലം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 134, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 132 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 2119, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 114, കൊല്ലം 98, പത്തനംതിട്ട 206, ആലപ്പുഴ 116, കോട്ടയം 105, ഇടുക്കി 72, എറണാകുളം 206, തൃശൂര്‍ 200, പാലക്കാട് 60, മലപ്പുറം 175, കോഴിക്കോട് 315, വയനാട് 75, കണ്ണൂര്‍ 286, കാസര്‍ഗോഡ് 91. ഇനി ചികിൽസയിലുള്ളത് 25,158. ഇതുവരെ ആകെ 10,68,378 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
Most Read: ഉപഭോക്‌താക്കൾക്ക് രാഷ്‌ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല; പുതിയ നീക്കവുമായി ഫേസ്ബുക്ക്
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 4450 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 15 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 15 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 9, പത്തനംതിട്ട 3, എറണാകുളം 2, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെയാണ് രോഗബാധ.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,25,05,085 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
Most Read: ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി
ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 02 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 353 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 00 ഹോട്ട് സ്‌പോട്ടുകളാണ്. ഹോട്ട് സ്‌പോട്ടുകളുടെ പേരുവിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.
459 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1,31,924 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,28,032 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 3,892 പേര്‍ ആശുപത്രികളിലും.
Most Read: കോവിഡ് വകഭേദം; രാജ്യത്ത് 400 പേർക്ക് രോഗം സ്‌ഥിരീകരിച്ചു