സുഭിക്ഷ കേരളം: ക്ഷീര മേഖലയില്‍ 215 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍

By Trainee Reporter, Malabar News
Malabar News_ Dairy farmer kerala
Representational image
Ajwa Travels

തിരുവനന്തപുരം: സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ക്ഷീര മേഖലയില്‍ 215 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നബാര്‍ഡിന്റെ വായ്‌പ ഇതിനുവേണ്ടി ലഭിക്കും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംയോജിത ക്ഷീരവികസന പദ്ധതിയായ ക്ഷീരഗ്രാമം കേരളത്തിലെ 25 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചതിന്റെ ഉല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read also: കോവിഡ് മരണം; മൃതദേഹ സംസ്‌കരണത്തിന് മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരം

സംസ്ഥാനത്തെ 53 പഞ്ചായത്തുകള്‍ക്കാണ് നിലവില്‍ ക്ഷീരഗ്രാമം പദ്ധതി പ്രയോജനപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായ പഞ്ചായത്തുകള്‍ക്ക് വേണ്ടി 50 ലക്ഷം രൂപ വീതമാണ് ചിലവഴിച്ചത്. സംസ്ഥാനത്ത് 82 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പുതിയ സംരംഭകര്‍ക്ക് രണ്ടു പശുക്കളെ വീതം ലഭിക്കുന്നതിനും അഞ്ച് പശുക്കള്‍ വീതമുള്ള ഡെയറി യൂണിറ്റ് സ്ഥാപിക്കാന്‍ അവസരം ലഭിക്കുന്നതിനും നിലവിലെ കര്‍ഷകര്‍ക്ക് പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കും. പശുവിനൊപ്പം കിടാരികളെ വാങ്ങാന്‍ ധനസഹായം നല്‍കുന്ന കോമ്പോസിറ്റ് ഡെയറി യൂണിറ്റ് പദ്ധതിയും ഇതിന്റെ ഭാഗമാണ്. നിരവധി ചെറുപ്പക്കാരും വിദേശത്ത് നിന്ന് കോവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ മടങ്ങിയെത്തിയവരും പുതിയ ക്ഷീര പദ്ധതിയിലേക്ക് കടന്നുവന്നിട്ടുണ്ട്.

ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ട് പാല്‍ സംഭരണം, സൂക്ഷിപ്പ്, ശീതീകരണം, വിതരണം എന്നിവയെല്ലാം ഉറപ്പുവരുത്തുന്നതിന് ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ മുറികള്‍ ക്ഷീരസംഘങ്ങള്‍ സജ്ജമാക്കണം. ഇതിനായി 294 ക്ഷീരസംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയതായി 114 ക്ഷീര സഹകരണ സംഘങ്ങള്‍ ആരംഭിച്ചു. നിര്‍ജീവമായിരുന്ന 113 സംഘങ്ങള്‍ പുനരാരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read also: നൂറ് ദിവസത്തിനുള്ളില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE