തിരുവനന്തപുരം: ഔദ്യോഗിക രേഖകൾ ചോരുന്നത് തടയാൻ നടപടിയുമായി കേരള സർക്കാർ. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് രേഖകള്‍ കൈകാര്യം ചെയ്യണം, രേഖകൾ ചോർത്തുന്നത് കണ്ടെത്തിയാൽ ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവായി.
രേഖകളുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്വയം ഉറപ്പാക്കണം. സെക്രട്ടറിയേറ്റിലെ സെക്ഷനുകളില്‍ നിന്ന് ഫയലുകള്‍ മൂന്നാമതൊരാള്‍ ഉദ്യോഗസ്‌ഥര്‍ക്ക് എത്തിച്ച് നല്‍കുന്നത് അവസാനിപ്പിക്കണം. ഏകോപന ചുമതലയുള്ള ഓഫിസര്‍മാരെ മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാറ്റണം. വകുപ്പ് മേധാവികള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം.
രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ ഇരട്ട സീല്‍ ചെയ്‌ത് മാത്രമേ വകുപ്പ് മേധാവികള്‍ അയച്ച് നല്‍കാവൂ. അതിപ്രധാന വിവരങ്ങള്‍ കൈമാറാന്‍ ഇ-മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസിലെ അഴിമതി സംബന്ധിച്ചുള്ള സിഎജി റിപ്പോര്‍ട് ചോര്‍ന്നത് അന്വേഷിച്ച കമ്മിറ്റിയുടെ ശുപാർശകളിലാണ് സർക്കാർ നടപടി.
Malabar News: സമ്പൂർണ വാക്‌സിനേഷൻ; നേട്ടത്തിനടുത്ത് പെരിന്തൽമണ്ണ നഗരസഭ