കേരള മുസ്‌ലിം ജമാഅത്ത്; എടക്കര സോൺ ‘മെന്റേഴ്‌സ്‌ വർക്‌ഷോപ്’ സമാപിച്ചു

By Desk Reporter, Malabar News
Kerala Muslim Jamaath; Edakkara Zone 'Mentor's Workshop' concluded
Ajwa Travels

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ആവിഷ്‌കരിക്കുന്ന പദ്ധതികൾ കീഴ് ഘടകങ്ങളിൽ സമയ ബന്ധിതമായി നടപ്പിലാക്കുന്ന മെന്റർമാർക്ക് വേണ്ടി സംഘടന നടത്തുന്ന എടക്കര മേഖലയിലെ ‘മെന്റേഴ്‌സ്‌ വർക്‌ഷോപ്’ സമാപിച്ചു.

എടക്കര മേഖലയിലെ 7 സർക്കിളുകളിലേയും 44 യൂണിറ്റുകളിലേയും മെന്റർമാർക്ക് സംഘടനാ പ്രവർത്തന മേഖലയിൽ കൃത്യമായ ദിശയും അവബോധവും നൽകുന്നതിന് വേണ്ടിയാണ് വർക്‌ഷോപ് നടത്തിയത്. ഓൺലൈനിൽ സംഘടിപ്പിച്ച വർക്‌ഷോപ് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി കെ അലവിക്കുട്ടി ഫൈസി ഉൽഘാടനം ചെയ്‌തു.

ഭൗതിക ജീവിതം നശ്വരമാണ്, അനശ്വരമായ പരലോക ജീവിതത്തിന് വേണ്ടിയുള്ള വിഭവങ്ങൾ ശേഖരിക്കുകയാണ് യഥാർഥത്തിൽ ഇസ്‌ലാമിക പ്രബോധകരുടെ ലക്ഷ്യം. ആ ലക്ഷ്യ സാക്ഷാൽകാരത്തിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ കർത്തവ്യം‘ –അലവികുട്ടി ഫൈസി പ്രവർത്തകരെ ഓർമപ്പെടുത്തി.

പ്രസ്‌ഥാനം ആവിഷ്‍കരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി അതാത് ഘടകങ്ങളിൽ നടപ്പാക്കാൻ ആവശ്യമായ അറിവും ആർജവവും പക്വതയും മെന്റർമാർ കൈവരിച്ചിരിക്കണം. പ്രസ്‌ഥാനത്തിന്റെ പ്രാദേശിക മുഖങ്ങളാകുന്ന മെന്റർമാർ അതിനുള്ള നിലവാരവും യോഗ്യതയും നേടിയെടുക്കണം.
ഇത്തരം വർക്‌ഷോപ്പുകൾ സംഘടന നടപ്പിലാക്കുന്നത് അതിനുവേണ്ടിയാണ് സംഘടനയുടെ ജില്ലാ കൾച്ചറൽ സെക്രട്ടറി കെപി ജമാൽ മാസ്‌റ്റർ കരുളായി വിഷയാവതരണം നടത്തികൊണ്ട് പറഞ്ഞു.

സംഘടനയുടെ മേഖലാ പ്രസിഡണ്ട് പിഎച്ച് അബ്‌ദുറഹ്‌മാൻ ദാരിമി പ്രാർഥന നിർവഹിച്ച യോഗത്തിൽ സോൺ ജനറൽ സെക്രട്ടറി വിടി മുഹമ്മദലി സഖാഫി ആശംസ പറഞ്ഞു. അഡ്‌മിനിസ്ട്രേഷൻ പ്രസിഡണ്ട് പികെ മഹമൂദ് അഹമദ് യോഗ നടപടികൾ നിയന്ത്രിച്ചപ്പോൾ അഡ്‌മിനിസ്ട്രേഷൻ സെക്രട്ടറി മജീദ് മുസ്‌ലിയാർ സ്വാഗതവും സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ നന്ദിയും പറഞ്ഞു.

Most Read: മിസോറാമിൽ കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കളുടെ ശേഖരം; എൻഐഎ അന്വേഷണം ഏറ്റെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE