ബിജു മേനോൻ, ജോജു ജോർജ് മികച്ച നടൻമാർ, രേവതി മികച്ച നടി; പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

By News Desk, Malabar News

തിരുവനന്തപുരം: അൻപത്തി രണ്ടാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജോജു ജോർജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനെ മികച്ച നടനായി തിരഞ്ഞെടുത്തു.

ഭൂതകാലത്തിലെ അഭിനയം രേവതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു. കൃഷാന്ത്‌ ആർകെയുടെ ആവാസവ്യൂഹമാണ് മികച്ച ചിത്രം. ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിനാണ് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമർശം ആർ ഗോപാലകൃഷ്‌ണന്റെ നഷ്‌ടസ്വപ്‍നങ്ങൾക്ക് ലഭിച്ചു.

 • മികച്ച സംവിധായകൻ- ദിലീഷ് പോത്തൻ
 • മികച്ച സ്വഭാവനടി- ഉണ്ണിമായ
 • മികച്ച നവാഗത സംവിധായകൻ- കൃഷ്‌ണേന്തു കലേഷ്
 • മികച്ച പിന്നണി ഗായിക- സിത്താര കൃഷ്‌ണകുമാർ
 • മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട് (സംവിധാനം: സജാസ് റഹ്‌മാൻ, ഷിനോസ് റഹ്‌മാൻ)
 • മികച്ച തിരക്കഥാകൃത്ത്- കൃഷാന്ത് (ചിത്രം ആവാസവ്യൂഹം)
 • മികച്ച ഛായാഗ്രഹണം- മധു നീലകൺഠൻ (ചിത്രം ചുരുളി)
 • ജനപ്രിയ കലാമൂല്യ ചിത്രം- ഹൃദയം
 • മികച്ച ഡബ്ബിങ് ആര്‍ടിസ്‌റ്റ്- ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി )
 • മേക്ക് അപ്- രഞ്‌ജിത്ത്‌ അമ്പാടി
 • ശബ്‌ദമിശ്രണം- ജസ്‌റ്റിൻ ജോസ് (മിന്നൽ മുരളി)
 • കലാസംവിധായകൻ- എവി ഗോകുൽദാസ്
 • സംഗീത സംവിധായകൻ- ഹിശാം അബ്‌ദുൽ വഹാബ് (ഹൃദയം)
 • ഗാനരചന- ബികെ ഹരിനാരായണൻ
 • തിരക്കഥ- ശ്യാം പുഷ്‌കർ

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയിൽ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകൾ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ- നടി അടക്കമുള്ള വിഭാഗങ്ങളിൽ ഇത്തവണ കടുത്ത മൽസരമാണ് നടന്നത്.

Most Read: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE