കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽജസീറയും ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാംപ് ആരംഭിച്ചു

By Staff Reporter, Malabar News
bahrain-kpf-medical-camp
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറൽ മെഡിക്കൽ ചെക്കപ്പ് ക്യാംപ് ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്‌ജിപിടി, ബിപി, ബോഡി മാസ് ഇൻഡെക്‌സ് തുടങ്ങിയ ലാബ് പരിശോധനകളാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്.

ഇതിനായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവർ ഒക്‌ടോബർ 8, 15 എന്നീ തീയതികളിൽ ഹോസ്‌പിറ്റലിലെത്തി പരിശോധനകൾക്ക് വിധേയമായ ശേഷം അടുത്ത ദിവസങ്ങളിൽ ഫലം വാങ്ങി ഡോക്‌ടറെ കാണുന്നതുൾപ്പെടെ സൗജന്യമായാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് നടന്ന ചടങ്ങിൽ സൽമാനിയ ഒബ്‌സ്‌റ്റെട്രിക് ആൻഡ് ഗൈനക്കോളജി വിഭാഗം തലവൻ ഡോ. അമർജിത് കൗർ സന്ധു ക്യാംപ് ഉൽഘാടനം ചെയ്‌തു.

kpf-medical-camp

ഷിഫ അൽ ജസീറ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിൽ നിന്നും മുനവ്വർ, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സാനി പോൾ, അണ്ണാ തമിഴ് മൻട്രം പ്രതിനിധി സെന്തിൽ എന്നിവർ മുഖ്യാഥിതികളായ ചടങ്ങിൽ ക്യാമ്പ് കൺവീനർ ഹരീഷ് പികെ മെഡിക്കൽ ക്യാംപിന്റെ കാര്യങ്ങൾ വിശദീകരിച്ചു.

കെപിഎഫ് മെമ്പർമാർക്ക് ഷിഫ അൽജസീറ ഹോസ്‌പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡിന്റെ പ്രസാധനം ചടങ്ങിൽ വച്ച് വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന് നൽകി മുനവ്വർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ജയേഷ് വികെ നിയന്ത്രിച്ച ചടങ്ങിൽ സുധീർ തിരുനിലത്ത് അധ്യക്ഷത വഹിക്കുകയും, ട്രഷറർ റിഷാദ് വലിയകത്ത് നന്ദി അറിയിക്കുകയും ചെയ്‌തു.

ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി, ഫൈസൽ പാട്ടാണ്ടി, അഭിലാഷ് എംപി, രജീഷ് സികെ, സുജിത് സോമൻ, സുധീഷ് സി, അഷ്റഫ് പടന്നയിൽ, സവിനേഷ്, പ്രജിത്ത് സി, അഖിൽ താമരശ്ശേരി, സത്യൻ പേരാമ്പ്ര തുടങ്ങിയവർ നിയന്ത്രിക്കുന്ന ക്യാംപിൽ ഒക്‌ടോബർ 15 വെള്ളിയാഴ്‌ചയിലേക്ക് രജിസ്‌റ്റർ ചെയ്യാൻ താൽപര്യമുളളവർ 39725510, 66335400, 35059926, 39116392 എന്നീ വാട്‍സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read Also: ആദ്യദിനം തന്നെ ഹിറ്റായി കൊച്ചി കോർപറേഷന്റെ ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE