ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ നേരിയ പുരോ​ഗതി

By News Desk, Malabar News

തിരുവനന്തപുരം: മുൻമന്ത്രിയും ജെഎസ്എസ് സ്‌ഥാപക നേതാവുമായ കെആർ ​ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോ​ഗതി. പനി കുറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ തുടരുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു.

രക്‌തത്തിൽ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ഡോക്‌ടർമാർ ബന്ധുക്കളെ അറിയിച്ചു. പനിയും ശ്വാസതടസവും മൂലം കഴി‍ഞ്ഞ വ്യാഴാഴ്‌ചയാണ് ​ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയിൽ സ്‌ഥിരീകരിച്ചിരുന്നു.

Also Read: എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രം; ഡിഎംഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE