കെ.എസ്.ആര്‍.ടി.സി ബസ് യാത്രകളും ഇനി ആപ്ലിക്കേഷനൊടൊപ്പം

By News Desk, Malabar News
MalabarNews_ksrtc
Representation Image
Ajwa Travels

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വഴികളും യാത്രകളും ഇനി ആപ്ലിക്കേഷനില്‍. കെ.എസ്.ആര്‍.ടി.സി ബസ് ഏതു റൂട്ടില്‍ എപ്പോള്‍ എത്തുമെന്നും നിലവില്‍ എവിടെയെത്തിയെന്നും അറിയാനുള്ള ആപ്ലിക്കേഷനാണ് വരുന്നത്. ഡിപ്പോയില്‍ കാത്തു നില്‍ക്കുമ്പോള്‍ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ ഡിപ്പോയിലെത്തും ഡിപ്പോയില്‍ നിന്ന് ഏതൊക്കെ ബസുകള്‍ എങ്ങോട്ടു പോകുന്നു എന്നീ വിവരങ്ങളും അറിയാം.

10 ബസുകളില്‍ ഈ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം നടക്കുകയാണ്. 5500 ബസുകളില്‍ ഇതിനായി ജിപിഎസ് സ്ഥാപിക്കും. പദ്ധതിക്കു 17 കോടി രൂപ അനുവദിച്ചു. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആപ് പ്രയോജനകരമാകും. അടുത്ത സ്റ്റോപ്പ് ഏതാണെന്ന് അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ഒപ്പം ആപ്ലിക്കേഷനില്‍ വാര്‍ത്തയും പാട്ടും കേള്‍ക്കാം. യാത്രക്കാരുടെ സൗകര്യത്തിനൊപ്പം, അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സി പരസ്യ വരുമാനമാണു ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.

ബസുകളില്‍ ജി.പി.എസ് ഏകോപിപ്പിക്കുന്നതിന് പ്രധാന കണ്‍ട്രോള്‍ റൂം ഉണ്ടാകും. ബസുകള്‍ സമയവും അകലവും പാലിച്ച് സര്‍വീസ് നടത്തുന്നതിനു കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദേശം നല്‍കാനുമാകും. 5500 ബസുകളിലേക്കായി 7500 രൂപ വീതം വില വരുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വാങ്ങും. 10 മുതല്‍ 1000 രൂപ വരെ പ്രീപെയ്ഡ് കാര്‍ഡ് യാത്രക്കാര്‍ക്ക് ലഭ്യമാക്കും. പണം നല്‍കാതെ ഈ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം എന്നതൊക്കെയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE