സൂപ്പർ എക്‌സ്‌പ്രസുകൾ ആകാൻ കെഎസ്ആർടിസി ദീർഘ ദൂര സർവീസുകൾ

By Trainee Reporter, Malabar News
MalabarNews_ksrtc
Representation Image
Ajwa Travels

കോട്ടയം: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളും അന്തർ-സംസ്‌ഥാന സൂപ്പർ ഫാസ്‌റ്റ് ബസുകളും, സൂപ്പർ എക്‌സ്‌പ്രസും സൂപ്പർ ഡീലക്‌സുമായി മാറ്റാൻ തീരുമാനം.

പുതിയ കൺവെൻഷനൽ എയർ സസ്‌പെൻഷൻ ബസുകൾ എത്തുന്നതോടെയാകും ബസുകൾ മാറ്റുന്നത്. ഇതിന് വേണ്ടി വിവിധ ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര ടേക്ക് ഓവർ സർവീസുകളുടെ കൃത്യമായ വിവരശേഖരണം നടത്തി വരികയാണ്. ദീർഘദൂര സർവീസുകളിൽ സൂപ്പർ എക്‌സ്‌പ്രസ്‌ ആക്കേണ്ട ബസുകളുടെ ലിസ്‌റ്റ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയ ശേഷമാകും തയാറാക്കുക. ഡ്യൂട്ടിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ അടക്കം ചർച്ച ചെയ്യും.

സുഖകരമായ യാത്രയും വരുമാന വർധനവുമാണ് ഇതിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ദീർഘദൂര സർവീസുകൾക്കായി 72 പുതിയ ബസുകൾ ലഭ്യമാക്കും. ഇതോടൊപ്പം നിരത്തിലുള്ള ബസുകൾ സിഎൻജിയിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിക്കുമെന്നാണ് സൂചനകൾ.

സ്വകാര്യ ബസുകളിൽ നിന്ന് ഏറ്റെടുത്ത മുഴുവൻ ദീർഘദൂര റൂട്ടുകളിലും സൂപ്പർ  എക്‌സ്‌പ്രസ് ബസുകൾ ഓടിക്കും. ഇപ്പോൾ സൂപ്പർ ഫാസ്‌റ്റ് ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്. ഇനിയും ഏറ്റെടുക്കാനുള്ള സ്വകാര്യ ബസ് പെർമിറ്റുകളും ഉടൻ ഏറ്റെടുക്കും.

Read also: ചീഫ് ജസ്‌റ്റിസിനെതിരെ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE