കെഎസ്ആർടിസി സ്വിഫ്റ്റ് ഇന്നുമുതൽ സർവീസ് ആരംഭിക്കും

By Desk Reporter, Malabar News
KSRTC Swift service will start from today
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റ് ഇന്നുമുതൽ സർവീസ് ആരംഭിക്കും. വൈകുന്നേരം 5.30ന് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും. ​ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ, ​ഗ്രാമവികസന വകുപ്പ് മന്ത്രി എംവി ​ഗോവിന്ദൻ മാസ്‌റ്റർ ​ഗ്രാമവണ്ടി ​ഗൈഡ് ബുക്ക് പ്രകാശനം ചെയ്യും.

ഡോ. ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ആദ്യ സർവീസുകളിൽ ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഉൽഘാടനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി- സ്വിഫ്റ്റ് നൽകുന്ന മടക്കയാത്രയുടെ സൗജന്യ ടിക്കറ്റ് സമ്മാനിക്കും. ഓൺലൈൻ ടിക്കറ്റ് റിസർവേഷന്‍ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന മൊബൈൽ ആപ്പ് വഴിയും ചെയ്യാവുന്നതാണ്.

കെഎസ്ആർടിസി – സ്വിഫ്റ്റ് ബസിന്റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറമുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റ്സുമാണ് യൂണിഫോമായി ബസിലെ ഡ്രൈവർ കം കണ്ടക്‌ടർ ജീവനക്കാർക്ക് നൽകുക. ഇതിൽ ബസ് ഡ്രൈവ് ചെയ്യുന്നവർ പി- ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിം ബോർഡിനൊപ്പം, കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ ചിഹ്‌നവും യൂണിഫോം സ്‌പോൺസർ ചെയ്‌ത കമ്പനിയുടെ ലോ​ഗോയും പതിപ്പിച്ചിട്ടുണ്ട്.

വൈകിട്ട്‌ 5.30ന് ബെംഗളൂരുവിലേക്കുള്ള എസി വോൾവോയുടെ നാല് സ്ളീപ്പർ സർവീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവീസുകളുമാണ് ആദ്യ ദിനം നടത്തുക.

വിഷു, ഈസ്‌റ്റർ പ്രമാണിച്ച് കെഎസ്ആർടിസിയും, കെഎസ്ആർടിസി – സ്വിഫ്റ്റും സ്‌പെഷ്യൽ സർവീസുകൾ നടത്തും. സംസ്‌ഥാനത്തിനകത്തും അന്തർ സംസ്‌ഥാന റൂട്ടുകളിലുമാണ് യാത്രക്കാരുടെ ആവശ്യാർഥം യഥേഷ്‌ടം സർവീസുകൾ നടത്തുന്നത്. ആകെ 34 സൂപ്പർ ക്‌ളാസ് ബസുകൾ സാധാരണ സർവീസ് നടത്തുന്നതിൽ അധികമായി ഈ അവധികാലത്ത് കൂടുതൽ സർവീസുകളും നടത്തും.

Most Read:  കോൺഗ്രസ്‌ അച്ചടക്ക സമിതി യോഗം ഇന്ന്; കെവി തോമസിന് നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE