മലപ്പുറം: മുന്‍ മന്ത്രി കെടി ജലീലിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കൂലിപണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്താലാണ് ഭീഷണി മുഴക്കിയതെന്നും ഇതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങൾ ഒന്നും ഇല്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സിഐ അഷ്‌റഫ് അറിയിച്ചു.
കഴിഞ്ഞ ദിവസം വാട്‍സ്ആപ്പിൽ ശബ്‌ദ സന്ദേശത്തിലൂടെയാണ് ഹംസ കെടി ജലീലിന് എതിരെ വധഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് ജലീല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുസ്‌ലിം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും ജലീൽ രൂക്ഷവിമര്‍ശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജലീലിന് നേരെ വധഭീഷണി ഉണ്ടായത്.
Most Read: സംസ്‌ഥാനത്ത് ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കും; മന്ത്രി കെ രാജൻ