കുഞ്ഞാലിക്കുട്ടിയുടെ രാജിഭീഷണി; വാർത്തകൾ തള്ളി പിഎംഎ സലാം

By Staff Reporter, Malabar News
'Ready to meet BJP in person to get votes'; PMA Salam's audio recording released
Ajwa Travels

മലപ്പുറം: ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടി രാജഭീഷണി മുഴക്കി എന്ന വാർത്ത തള്ളി ജനറൽ സെക്രട്ടറി പിഎംഎ സലാം. വാർത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്‌ലിം ലീഗിൽ ഏതെങ്കിലും നേതാവ് ഒറ്റയ്‌ക്ക് തീരുമാനമെടുക്കുന്ന പതിവില്ല. കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകിയ സമരങ്ങൾ ഏതൊക്കെയെന്ന് എല്ലാവർക്കും അറിയാം.

പാർട്ടി സംസ്‌ഥാന അധ്യക്ഷൻ നടത്തിയ സൗഹാർദ്ദ സംഗമങ്ങൾ വിമർശനത്തിനുള്ള വേദി ആയിരുന്നില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. ലീഗ് ജനാധിത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല. അഭിപ്രായ പ്രകടങ്ങൾ പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായി. എന്നാല്‍ വ്യക്‌തിപരമായ വിമർശനങ്ങൾ ഉണ്ടായിരുന്നില്ല.

ചന്ദ്രികയിലെ കടങ്ങൾ പെരുകുന്നത് നിയന്ത്രിക്കണമെന്നത് സ്വാഭാവിക അഭിപ്രായമാണ്. അത് യോഗത്തിലുണ്ടായി. ലീഗിന്റെ സൗഹാർദ്ദ സംഗമം സർക്കാരിന് എതിരെയുള്ളതായിരുന്നില്ല. പരമാവധി സൗഹൃദം ഉണ്ടാക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും ലീഗ് ജനറല്‍ സെക്രട്ടറി വ്യക്‌തമാക്കി.

Read Also: ക്ഷേത്രവളപ്പിൽ ഇറച്ചി എറിഞ്ഞു; യുപിയിൽ മൂന്ന് മാംസക്കടകൾക്ക് തീയിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE