മഅ്ദിന്‍ ‘ജല്‍സതുല്‍ ഖിതാം’; സമ്മേളനം വെള്ളിയാഴ്‌ച

By Desk Reporter, Malabar News
Ma'din_Jalsathul Khitham_Malabar News
Representational Image
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 40 ദിവസമായി നടന്ന് വരുന്ന റബീഅ് ക്യാംപയിൻ സമാപന സമ്മേളനം ‘ജല്‍സതുല്‍ ഖിതാം‘ വെള്ളിയാഴ്ച്ച നടക്കും. വൈകുന്നേരം 6.30ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉൽഘാടനം ചെയ്യും.

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. ലോക പ്രശസ്‌ത പണ്ഡിതന്‍ ശൈഖ് സയ്യിദ് അഫീഫുദ്ധീന്‍ ജീലാനി മുഖ്യാതിഥിയാകും. മന്‍ഖൂസ് മൗലിദ്, മുഹ്‌യിദ്ധീന്‍ മൗലിദ്, മുഹ്‌യിദ്ധീന്‍ മാല, അശ്‌റഖ പാരായണം, പ്രാർഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

റബീഉല്‍ അവ്വല്‍ 1ന് ആരംഭിച്ച സ്‌നേഹനബി ക്യാംപയിനിന്റെ ഭാഗമായി പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി സ്‌നേഹനബി വെബിനാര്‍, പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍, സീറത്തുന്നബി, ചരിത്ര ശേഖരണം, പ്രഭാത മൗലിദ്, വിവിധ ഭാഷകളില്‍ ആസ്വാദന വേദി, മൗലിദ് പാരായണം, സ്വീറ്റ് പ്രൈസ്, വെര്‍ച്വല്‍ അസംബ്‌ളി, മുത്ത്നബി ക്വിസ്, വീഡിയോ ടോക്, ബുക് ടെസ്‌റ്റ്, മദ്ഹ് ഗാന രചന, പ്രബന്ധ രചന, സ്‌റ്റാറ്റസ് വീഡിയോ, ഭക്ഷണ വിതരണം, വിധവാ സഹായം, കിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചിരുന്നു.

സമാപന സമ്മേളനത്തില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് സ്വാലിഹ് ഖാസിം അല്‍ ഹൈദ്രൂസി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും. പരിപാടി വീക്ഷിക്കുന്നതിന് MadinAcademy ഈ ലിങ്ക് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE