റമളാന്‍ ഇരുപത്തിയേഴാം രാവ് ‘ഓണ്‍ലൈന്‍ പ്രാർഥനാ സമ്മേളനം’ മെയ് 8ന് ശനിയാഴ്‌ച

By Desk Reporter, Malabar News
Ma'din ramadan Prayer conference 2021
File image from 2020

മലപ്പുറം: മഅ്ദിന്‍ അക്കാദമി എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ചു വരാറുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സമ്മേളനങ്ങളിൽ ഒന്നായ ‘മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം’ കോവിഡ് പാശ്‌ചാത്തലത്തിൽ ഇത്തവണ ഓൺലൈനിലാണ് നടക്കുന്നത്.

മെയ് 8ന് ശനിയാഴ്‌ച വൈകിട്ട് 5മണിക്ക് ആരംഭിച്ച് മെയ് 9ന് പുലർച്ച രണ്ടുമണിക്ക് അവസാനിക്കുന്ന രീതിയിലാണ് ഓൺലൈൻ പ്രാർഥനാ സമ്മേളനം ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന് മഅ്ദിന്‍ ഭാരവാഹികൾ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പാശ്‌ചാത്തലത്തില്‍ പ്രോട്ടോകോള്‍ പാലിച്ചു മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ നടക്കുന്ന ചടങ്ങുകൾ വിവിധ സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണ് വിശ്വാസികളിലേക്ക് എത്തിക്കുന്നത്.

മെയ് 8ന് വൈകിട്ട് 5ന് സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉൽഘാടനം ചെയ്യും. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന രാവാണ് റമളാനിലെ 27ആം രാവ് അത്‌കൊണ്ട് തന്നെ, ബുര്‍ദ പാരായണം, വിര്‍ദുല്ലത്വീഫ് ഉൾപ്പടെയുള്ള സവിശേഷ ചടങ്ങുകളും വിവിധ ആത്‌മീയ സംഗമങ്ങളും പ്രാർഥനാ പരിപാടികളും അന്നേദിവസം പുലർച്ച രണ്ട് വരെ നടക്കും; ഭാരവാഹികൾ അറിയിച്ചു.

സ്വസ്‌ഥ ജീവിതം തകര്‍ക്കുന്ന ഭീകര-വിധ്വംസക പ്രവണതകള്‍ക്കെതിരെ വിശാസികളെടുക്കുന്ന പ്രതിജ്‌ഞാ ചടങ്ങും ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ബോധവല്‍ക്കരണവും അന്നേ ദിവസം ഓൺലൈനിൽ നടക്കും. മഅ്ദിന്‍ ചെയര്‍മാനും കേരളാ മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും. മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാർഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് റംസാന്‍ പ്രാർഥനാ സമ്മേളനമെന്നും മഅ്ദിന്‍ അധികൃതർ പറഞ്ഞു.

രാത്രി 9ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർഥനയും നിര്‍വഹിക്കും.
AP Aboobacker Musliyar and Khaleel Al Bukhari

ആഗോള പ്രശസ്‌ത ഇസ്‌ലാമിക പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഹളര്‍മൗത്ത് മുഖ്യാതിഥിയാകും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാർഥനക്ക് നേതൃത്വം കൊടുക്കും. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, മര്‍കസ് മാനേജറും ഹജ്‌ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി, എസ്‌വൈഎസ്‌ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങള്‍ കുറ്റ്യാടി, എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് നിസാമുദ്ധീന്‍ ഫാളിലി കൊല്ലം എന്നിവര്‍ ചടങ്ങിൽ പ്രഭാഷണം നിർവഹിക്കുമെന്നും അധികൃതർ അറിയിച്ചു.

പ്രവാചക പ്രകീര്‍ത്തന സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, ബുര്‍ദ, പാപമോചന പ്രാർഥന, പുണ്യ പുരുഷൻമാരുടെയും മഹത്തുക്കളുടേയും അനുസ്‌മരണം, സമാപന പ്രാർഥന എന്നിവയും നടക്കും.

പ്രാർഥനാ സമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9633158822, 9562451461 എന്നിവയാണ് നമ്പറുകൾ. പരിപാടികള്‍ വീക്ഷിക്കാന്‍ Youtube.com/MadinAcademy എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കാം.

പൂർണ്ണ വായനയ്ക്ക്

Most Read: പ്രതികരിച്ചതിന് നന്ദി; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢിനോട് മഹുവ മൊയ്‌ത്ര

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE