കൂട്ട കോപ്പിയടി; പിടിച്ചെടുത്തത് 28 ഫോണുകള്‍; പരിശോധന വ്യാപിപ്പിക്കും

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: ബിടെക് പരീക്ഷക്കിടെ നടന്ന കോപ്പിയടിയില്‍ വിദ്യാര്‍ഥികളില്‍ നിന്നും പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍. നാല് കോളേജുകളില്‍ നിന്നായാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഒക്ടോബര്‍ 23ന് നടന്ന പരീക്ഷയിലായിരുന്നു വിദ്യാര്‍ഥികളുടെ കൂട്ട കോപ്പിയടി.

ഒരു കോളേജില്‍ നിന്നും 16 ഉം മറ്റൊരു കോളേജില്‍ നിന്നും 10 ഉം മറ്റ് രണ്ടു കോളേജുകളില്‍ നിന്നായി ഓരോ മൊബൈല്‍ഫോണ്‍ വീതവുമാണ് ഇന്‍വിജിലേറ്റഴ്‌സിന്റെ പരിശോധനയില്‍ ലഭിച്ചത്. 4 കോളജുകളിലെയും പ്രിന്‍സിപ്പല്‍മാരോട് അച്ചടക്ക സമിതി കൂടി 5 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിട്ടുണ്ട്.

ഒക്‌ടോബര്‍ 23ന് നടന്ന മൂന്നാം സെമസ്‌റ്റര്‍ ബിടെക് പരീക്ഷയിലാണ് ക്രമക്കേട് പിടികൂടിയത്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമുണ്ടെങ്കിലും ഇന്‍വിജിലേറ്റര്‍മാരെ ബോധ്യപ്പെടുത്താന്‍ ഒരെണ്ണം പുറത്തു വെക്കുകയും രഹസ്യമായി കരുതിവച്ച മറ്റൊരു ഫോണുമായി വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക് കയറിയെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കൂടാതെ പരീക്ഷാ ക്രമക്കേടിനായി ഒരേ വിഷയത്തിന് പലതരം വാട്‌സ്ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം. 75 മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ വരെ ചില ഗ്രൂപ്പുകളില്‍ അയച്ചതായി കണ്ടെത്തി.

Read Also: ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍

പിടിച്ചെടുത്ത പല മൊബൈല്‍ ഫോണുകളും ഇപ്പോള്‍ ലോക്ക് ചെയ്‌ത സ്‌ഥിതിയിലാണ്. അതിനാല്‍ ഇതില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തടസം നേരിടുന്നുണ്ട്. ചില കോളേജുകളില്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത മൊബൈലുകള്‍ ഉടന്‍ തിരിച്ചുനല്‍കണം എന്നാവശ്യപ്പെട്ട് അധ്യാപകരോട് കയര്‍ത്തു സംസാരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അനധികൃതമായി മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളില്‍ കയറുന്നവരെ സര്‍വകലാശാല ചട്ടം അനുസരിച്ചു ഡീബാര്‍ ചെയ്യാവുന്നതാണ്.

അതേസമയം സമാനമായ കോപ്പിയടികള്‍ മറ്റു കോളജുകളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി പോലീസിന്റെ സഹായം തേടുന്നതും ആലോചിക്കുന്നുണ്ട്.

Read Also: ഹിന്ദുക്കളെ പോലെ മുസ്‌ലിങ്ങളും മൃതദേഹം ദഹിപ്പിക്കണം; വിവാദ പ്രസ്‌താവനയുമായി സാക്ഷി മഹാരാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE