പോക്‌സോ കേസ് പ്രതിയായ മണക്കടവ് സ്വദേശി അറസ്‌റ്റിൽ

By News Desk, Malabar News

പന്തീരാങ്കാവ്: പോക്‌സോ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ മണക്കടവ് സ്വദേശി അറസ്‌റ്റിൽ. മണക്കടവ് ഇടക്കുറ്റി പുറായിൽ ദിൽഷാദിനെ (27) പന്തീരാങ്കാവ് പോലീസാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഫോൺവഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെൺകുട്ടിയെ വിവിധ സ്‌ഥലങ്ങളിൽ പാർപ്പിച്ച് പീഡിപ്പിച്ചുവെന്ന പരാതിയെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്‌.

കസബ, മെഡിക്കൽ കോളജ്, പന്നിയങ്കര, നല്ലളം എന്നീ സ്‌റ്റേഷനുകളിലും ദിൽഷാദിനെതിരെ കേസുകൾ നിലവിലുണ്ട്. 2020 ജൂൺ 13ന് പന്തീരാങ്കാവ് ദേശീയപാത ബൈപാസിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവറായിരുന്ന പന്തീരാങ്കാവ് സ്വദേശി മുണ്ടോട്ടുപൊയിൽ വൈശാഖ് (27) മരിക്കാനിടയായ കേസിലും ഇയാൾ പ്രതിയാണ്.

പീഡനകേസിന് പിന്നാലെ ഒളിവിൽ പോയ പ്രതി ആലപ്പുഴയിൽ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പന്തീരാങ്കാവ് ഇൻസ്‌പെക്‌ടർ ബൈജു കെ ജോസിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ ജിതേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്‌ജിത്ത്, അനീഷ്, വിഷ്‌ണു, ഹരി എന്നിവർ ആലപ്പുഴ നോർത്ത് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

Also Read: മൊഴി ആവര്‍ത്തിച്ച് കിരണ്‍ കുമാര്‍; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE