വയനാട് പെരിഞ്ചേർമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം

By Staff Reporter, Malabar News
maoist in wayanad
Representational image
Ajwa Travels

വയനാട്: തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്‌റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്‌ത്രീകളും, രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിയിൽ താമസിക്കുന്നവർ പറയുന്നു. ഇവിടെയുള്ള 2 വീടുകളിൽ കയറിയ മാവോയിസ്‌റ്റുകൾ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ കൊടുക്കുകയും ചെയ്‌തു.

പരിസരത്തെ ഇലക്‌ട്രിക്‌ പോസ്‌റ്റുകളിൽ ഉൾപ്പെടെ പോസ്‌റ്ററുകൾ പതിച്ച ശേഷം സംഘം കാട്ടിലേക്ക് തന്നെ മടങ്ങി. ജൂലൈ 28, ഓഗസ്‌റ്റ് 3 രക്‌തസാക്ഷി വാരാചരണത്തിന്റെയും, സർക്കാരിനെതിരെ രൂക്ഷ ഭാഷയിലുള്ള പ്രതികരണത്തിന്റെയും പോസ്‌റ്ററുകളാണ് പതിച്ചിരിക്കുന്നത്. സിപിഐ മാവോയിസ്‌റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്‌റ്ററുകൾ ഉള്ളത്. പോലീസ്-തണ്ടർബോൾട്ട് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.

Read Also: മടവീഴ്‌ച കാരണം നെൽകൃഷി നശിച്ചു; ആനുകൂല്യം നിഷേധിക്കപ്പെട്ട് കുട്ടനാട്ടിലെ കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE