തിരുവനന്തപുരം: സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിരയിൽ പങ്കെടുത്ത 550 പേർക്കെതിരെ കേസെടുത്ത് പാറശാല പോലീസ്. ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് ഒന്നാം പ്രതി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെയാണ് കേസെടുത്തത്. കാണികളായി ഉണ്ടായിരുന്നവർക്ക് എതിരെ കേസെടുത്തിട്ടില്ല.
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് തിരുവാതിര സംഘടിപ്പിച്ചതിന് എതിരെ കോൺഗ്രസ് നേതാവ് എം മുനീർ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരിപാടി കാണാനെത്തിയ മന്ത്രി വി ശിവൻകുട്ടി, പോളിറ്റ് ബ്യൂറോ അംഗം, എംഎ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Read also: ഷാൻ വധക്കേസ്; ഒരാൾകൂടി അറസ്‌റ്റിൽ