കൊച്ചി: മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം, കെ-റെയിൽ വിവാദത്തിനിടെ തനിക്ക് അഞ്ച് കോടി സ്വത്തുണ്ടെന്ന് മാദ്ധ്യമങ്ങളിലൂടെ മന്ത്രി വ്യക്‌തമാക്കിയിരുന്നു.
ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ വിജിലൻസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, ലോകായുക്‌ത എന്നിവർക്ക് പരാതി നൽകി. മന്ത്രിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ശക്‌തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
Read Also: ഐപിഎൽ പതിനഞ്ചാം സീസണിന് ഇന്ന് കൊടിയേറും