ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ‘ഓണപ്പിരിവ്’; രണ്ട് പേർക്ക് സസ്‌പെൻഷൻ

By News Desk, Malabar News
Panchayat vice president arrested while accepting bribe
Representational Image
Ajwa Travels

ഇടുക്കി: കുമളിയിൽ ഏലം കർഷകരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ ചെറിയാൻ, ബീറ്റ് ഓഫിസർ എ രാജു എന്നിവർക്കാണ് സസ്‌പെൻഷൻ.

വനംവകുപ്പിന്റെ ഓണപ്പിരിവ് സംബന്ധിച്ച വാർത്ത മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്‌ഥർ ടാക്‌സി വാഹനങ്ങളിൽ എത്തിയാണ് ഏലം കർഷകരിൽ നിന്ന് പണം പിരിച്ചിരുന്നത്. കുറഞ്ഞ തുക നൽകുന്ന കർഷകർക്ക് നേരെ ഉദ്യോഗസ്‌ഥർ ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

മേഖലയിൽ ഇത്തരത്തിലുള്ള പണപ്പിരിവ് വ്യാപകമാണെന്ന് കർഷകർ പറയുന്നു. ഏലത്തിന് വിലകുറഞ്ഞ് നിൽക്കുന്ന സമയത്താണ് ഓണപ്പിരിവെന്ന് പറഞ്ഞ് ഉദ്യോഗസ്‌ഥരുടെ ചൂഷണം.

Also Read: ‘മാസ്‌കിട്ടോണം, അകന്ന് നിന്നോണം’; വീട്ടിലെ ആഘോഷങ്ങൾക്കും വേണം കരുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE