ഹൈദരാബാദിൽ കനത്ത മഴ തുടരുന്നു; റോഡുകളിൽ വെള്ളം കയറി

By Desk Reporter, Malabar News
Hyderabad_2020-Oct-18
ഫോട്ടോ കടപ്പാട്: എൻഡിടിവി
Ajwa Travels

ഹൈദരാബാദ്: ന​ഗരത്തിൽ 50ഓളം പേരുടെ മരണത്തിനും നാശനഷ്‌ടങ്ങൾക്കും ശേഷവും ഹൈദരാബാദിൽ മഴ തുടരുന്നു. ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വൈകിട്ട് കനത്ത മഴയാണ്, റോഡുകൾ വെള്ളത്തിനടിയിൽ ആയതിനെ തുടർന്ന് ​ഗതാ​ഗത തടസം നേരിട്ടു. ചില പ്രദേശങ്ങളിൽ ദിവസം 150 മില്ലീ മീറ്ററിലധികം മഴ ലഭിച്ചു, പ്രളയബാധിത പ്രദേശങ്ങളിൽ ഏകദേശം 2 അടിയിലധികം വെള്ളം കയറിയതായാണ് റിപ്പോർട്ട്.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (ജിഎച്ച്എംസി) ദുരന്ത പ്രതികരണ സേന (ഡിഎച്ച്എഫ്) ഉദ്യോഗസ്‌ഥർ വെള്ളം കയറുന്നത് തുടരുന്നതിന് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും അധികൃതർ വ്യക്‌തമാക്കി.

Kerala News:  പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; ലോകബാങ്ക് വായ്‌പ മുടങ്ങി

ഞായറാഴ്‌ച നഗരത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചില സ്‌ഥലങ്ങളിൽ തീവ്രമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 50 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായും 6,000 കോടി രൂപയുടെ നഷ്‌ടം ഉണ്ടായാതായും സംസ്‌ഥാന സർക്കാർ വ്യാഴാഴ്‌ച പറ‍ഞ്ഞിരുന്നു. മഴക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളിൽ അധികൃതർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE