ജലനിരപ്പ് ഉയർന്നു തന്നെ; തമിഴ്‌നാട് ജലസേചന മന്ത്രി മുല്ലപ്പെരിയാർ സന്ദർശിക്കും

By Web Desk, Malabar News
Mullapperiyar Dam

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്‌തതോടെ അണക്കെട്ടിന്റെ സ്‌പിൽവേയിലെ രണ്ട് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തി. ഇതോടെ ഉയർത്തിയ ഷട്ടറുകളുടെ എണ്ണം എട്ടായി. ആശങ്ക കത്തിനിൽക്കെ തമിഴ്‌നാട്ടിലെ ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ അണക്കെട്ട് സന്ദർശിക്കുമെന്നും അറിയിച്ചു.

വെള്ളിയാഴ്‌ച ആണ് മന്ത്രി സന്ദർശനം നടത്തുക. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൃത്യമായി വിലയിരുത്തി മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മുൻമന്ത്രി ടിപി രാമകൃഷ്‌ണന്റെ ചോദ്യത്തിനായിരുന്നു മറുപടി.

സെക്കന്റിൽ 3981 ഘനയടി വെള്ളമാണ് പെരിയാറിലൂടെ തുറന്നു വിട്ടിരിക്കുന്നത്. 138.95 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.

Must Read: മിശ്ര വിവാഹം; തലസ്‌ഥാനത്ത്‌ യുവാവിന് ക്രൂര മർദ്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE