നവലിബറൽ ആശയങ്ങളെ ജാഗ്രതയോടെ സമീപിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

By Central Desk, Malabar News
Koottambara Abdurahman Darimi _ Kerala Muslim Jamaath
Ajwa Travels

മലപ്പുറം: നവലിബറൽ ആശയങ്ങളിൽ, മനുഷ്യത്വ വിരുദ്ധമായതും അരാജകത്വം സൃഷ്‌ടിക്കൽ ലക്ഷ്യമാക്കിയും തല്‍പര കക്ഷികൾ ഒളിച്ചു കടത്തുന്നവയെ ജാഗ്രതയോടെ സമീപിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു. വാദീസലാമില്‍ ജില്ലാ ദഅ്’വകാര്യ വകുപ്പിന്റെ കീഴിൽ നടന്നദാഈ പരിശീലനം ഉൽഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അബ്‌ദുറഹ്‌മാൻ ദാരിമി.

ഫാസിസവും നാസ്‌തികതയും മത വ്യതിയാന ചിന്തകളും പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ അച്ചടക്ക രാഹിത്യവും അസ്വാരസ്വങ്ങളും വളർത്തുന്നവയാണ്. ഇത് വിശ്വാസി സമുഹം ഗൗരവമായി തിരിച്ചറിയണമെന്നും ഇദ്ദേഹം വ്യക്‌തമാക്കി.

ജാഗ്രതയാണ് കരുത്ത് എന്ന കാംപയിനിന്റെ ഭാഗമായി ജില്ലയിലെ 1207 യൂനിറ്റുകളും മഹല്ലുകളും കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ നടത്തുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കൾ വിശദീകരിച്ചു. കുടുംബ വിചാരം, മഹല്ല് കൂട്ടം, സ്‌നേഹ ഗ്രാമം തുടങ്ങിയ പരിപാടികളും കുടുംബ, വ്യക്‌തിഗത കൗണ്‍സിലിംഗും ഉൾപ്പടെയുള്ള കാര്യങ്ങളാണ് പ്രധാനമായും നടപ്പിലാക്കുക.

സംഗമത്തില്‍ പിഎസ്‌കെ ദാരിമി അധ്യക്ഷത വഹിച്ചു. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, പിഎം മുസ്‌തഫ കോഡൂർ, സികെയു മൗലവി മോങ്ങം, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, കെപി ജമാല്‍ കരുളായി, അലിയാര്‍ കക്കാട് തുടങ്ങിയവർ സംബന്ധിച്ചു.

Most Read: ‘ഇഹു’വിന്റെ വ്യാപനം കുറവ്, ആശങ്കപ്പെടേണ്ടതില്ല; പഠനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE