ഇന്ത്യൻ സർക്കാരിനെ ഭീകരർക്ക് ഭയം; കേന്ദ്ര പ്രതിരോധ മന്ത്രി

By Syndicated , Malabar News
modi_rajnath singh
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം വലിയ ഭീകരാക്രമണങ്ങള്‍ ഉണ്ടായില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സര്‍ക്കാരിനെ ഭീകരർക്ക് ഭയമാണെന്നും ഗുജറാത്തിലെ ബിജെപി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ രാജ്‌നാഥ് സിംഗ് വ്യക്‌തമാക്കി.

“എന്തു സംഭവിച്ചാലും നാം ഭീകരരെ വെറുതെവിടില്ല. മോദിജിയുടെ വരവിനു ശേഷം രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ ഭീകരാക്രമണം നടന്നിട്ടില്ല. ഇത് നമ്മുടെ വലിയൊരു നേട്ടമാണ്”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഭീകര പ്രവർത്തനം ചെയ്യുന്നവർക്കെല്ലാം ബിജെപി സര്‍ക്കാരിനെ ഭയമാണെന്നാണ് തോന്നുന്നതെന്നും അതൊരു ചെറിയ കാര്യമല്ലെന്നും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.

സുരക്ഷിത താവളങ്ങളെന്ന് ഭീകരർ കരുതുന്ന ഇടങ്ങളിൽ പോലും സുരക്ഷയില്ലെന്ന് ഇത്തരക്കാർക്ക് ഇപ്പോള്‍ മനസിലായിക്കഴിഞ്ഞു. രാജ്യത്തിനകത്ത് മാത്രമല്ല, വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഭീകരവാദികളെ കൊല്ലുമെന്ന സന്ദേശം ഉറി ആക്രമണത്തിനു ശേഷം നാം ലോകത്തിന് നല്‍കിയെന്നും രാജ്‌നാഥ്‌ സിംഗ് കൂട്ടിച്ചേർത്തു.

Read also: കോവിഡ് വ്യാപനം; തമിഴ്‌നാട്ടിൽ ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE