ന്യൂഡെല്‍ഹി: കോൺഗ്രസിന്റെ നിലവിലുള്ള പാര്‍ട്ടി നയങ്ങളോട് വിയോജിപ്പ് ഉള്ളതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് മുൻ കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍. കോണ്‍ഗ്രസിന്റെ നിലവിലെ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുന്നതായി തോന്നുന്നില്ലെന്നും ഈ പോക്ക് പോവുകയാണെങ്കില്‍ കോണ്‍ഗ്രസ് താഴേക്ക് പോവുക മാത്രമാണ് ചെയ്യുകയെന്നും അശ്വനി കുമാര്‍ പറഞ്ഞു. എന്‍ഡി ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.
അതേസമയമം ബിജെപിയിലേക്ക് പോകുന്ന കാര്യം അദ്ദേഹം നിഷേധിച്ചു. ‘ഞാന്‍ അത് ആലോചിച്ചിട്ടേയില്ല. ബിജെപിയിലെ ആരുമായും കൂടിക്കാഴ്‌ച നടത്തിയിട്ടുമില്ല. ഇനി എന്ത് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒരു പാര്‍ട്ടിയിലും ചേരാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല”-അശ്വനി കുമാര്‍ പറഞ്ഞു
മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ കഴിഞ്ഞ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് അശ്വിനി കുമാറിന്റെ രാജി. രാജിക്കത്ത് സോണി ഗാന്ധിക്ക് അയച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള മുന്‍ രാജ്യസഭാ എംപി കൂടിയാണ് ഇദ്ദേഹം. പഞ്ചാബ് അടക്കമുള്ള സംസ്‌ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കെ അശ്വനി കുമാറിന്റെ രാജി കോണ്‍ഗ്രസിന് തിരിച്ചടിയാണ് എന്നതിൽ തർക്കമില്ല.
Also Read: ബോംബ് നിർമിച്ചത് മിഥുൻ, കേസിലെ മുഖ്യ സൂത്രധാരൻ; ചോദ്യം ചെയ്യൽ തുടരുന്നു