അശരണർക്ക് ഓണക്കോടി; കരുതലുമായി അധ്യാപക സംഘടന കെപിഎസ്‌ടിഎ

By Desk Reporter, Malabar News
Onam Gift for the needy; KPSTA with care
Ajwa Travels

മലപ്പുറം: കേരള പ്രദേശ്‌ സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെപിഎസ്‌ടിഎ) തിരൂർ വിദ്യാഭ്യാസ ജില്ലാകമ്മിറ്റി തവനൂർ വനിതാ സദനത്തിലും തിരൂർ സ്‌നേഹവീട്ടിലും കരുണയുടെ കരുതലായി.

തവനൂർ വനിതാ സദനത്തിലെ അന്തേവാസികൾക്ക് പുതുവസ്‌ത്രം നൽകിയും മഹിളാമന്ദിരത്തിലെ അമ്മക്കും 40 ദിവസം പ്രായമായ കുഞ്ഞിനും പുതുവസ്‌ത്രവും ആഭരണ സമ്മാനവും നൽകിയും തിരൂരിൽ ഡോ. ഖമറുന്നിസ അൻവർ നടത്തുന്ന സ്‌നേഹവീട്ടിലെ അന്തേവാസികൾക്ക് വസ്‌ത്രങ്ങളും ഓണസദ്യയും നൽകിയുമാണ് കെപിഎസ്‌ടിഎ മാതൃക തീർത്തത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവിധയിടങ്ങളിൽ നടന്ന ചടങ്ങുകളിൽ സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗം സിവി സന്ധ്യ ടീച്ചർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ബെന്നി തോമസ്, റവന്യൂ ജില്ലാ പ്രസിഡണ്ട് സിപി മോഹനൻ, സെക്രട്ടറി കെ പ്രദീപ് കുമാർ, പി അബ്‌ദുൽ ഷുക്കൂർ, ദിപു ജോൺ, ഷെബീർ നെല്ലിയാളി, രഞ്‌ജിത് അടാട്ട്, സികെ റഫീഖ്, നസീബ് കെപി എന്നിവർ പങ്കെടുത്തു.

Most Read: പിഞ്ചുകുഞ്ഞിന്റെ ചികിൽസക്കായി ഒളിമ്പിക് മെഡല്‍ ലേലംചെയ്‌ത്‌ മരിയ ആന്ദ്രേസിക്; പിന്നാലെ ട്വിസ്‌റ്റ്!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE