കെഎസ്ആർടിസി സർവീസുകൾ കൂട്ടാൻ നിർദേശം

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: ആവശ്യത്തിന് ബസുകളില്ലാത്തത് വ്യാപക പരാതികൾക്ക് ഇടയാക്കിയതിനെ തുടർന്ന് ഗതാഗത മന്ത്രിയുടെ ഇടപെടൽ. ആവശ്യകതക്ക് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പ്രവൃത്തി ദിവസങ്ങളിൽ 300 ബസുകൾ വരെ അധികമായി സർവീസ് നടത്താനാണ് നിർദേശിച്ചിരിക്കുന്നത്.

രാവിലെയും വൈകിട്ടുമാണ് സർവീസുകൾ കൂട്ടുക. കെഎസ്ആർടിസിയെ മാത്രം യാത്രക്ക് ആശ്രയിച്ചിരുന്ന റൂട്ടുകളിൽ വരെ മതിയായ യാത്രക്കാരില്ലെന്ന വാദമുന്നയിച്ച് സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. ഇതുമൂലം യാത്രാക്ളേശങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. 4500ഓളം സർവീസുകളിൽ 26002700 സർവീസുകൾ മാത്രമാണ് ഇപ്പോൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സർവീസുകൾ ആയതിനാൽ നിർത്തി യാത്രകൾക്ക് വിലക്കുണ്ട്. യാത്രക്കാരുടെ സമ്മർദ്ദത്തെ തുടർന്ന് ചിലയിടങ്ങളിൽ ബസുകൾ നിർത്താറുണ്ട്.

ബസുകളിൽ 10 പേരെയെങ്കിലും നിർത്തികൊണ്ടുള്ള യാത്രകൾ അനുവദിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പിന്റെ മുന്നിലുണ്ടെങ്കിലും പരിഗണിച്ചിട്ടില്ല. മാത്രമല്ല നിലവിലുള്ള നിർത്തിയാത്ര നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബസ് സർവീസുകളുടെ എണ്ണം കൂട്ടി പ്രശ്‌നം പരിഹരിക്കാൻ ഗതാഗതമന്ത്രി നിർദേശം നൽകിയത്.

യാത്രക്കാരുണ്ടെങ്കിലും യാത്രാസൗകര്യമില്ലാത്ത അവസ്‌ഥയാണ് പല റൂട്ടുകളിലും. ഇത്തരം റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ കുറഞ്ഞതോടെ സമാന്തര സർവീസുകൾ ശക്‌തമാണ്. സർക്കാർ ജീവനക്കാരടക്കം ഇത്തരം സമാന്തര സർവീസുകളെയാണ് ആശ്രയിക്കുന്നത്. അനധികൃത സമാന്തര സർവീസുകൾക്കെതിരേ കർശന നടപടികളെടുക്കാൻ നിർദേശം നൽകിയിട്ടും ഇതുവരെയും ഇതിൽ തീരുമാനമായിട്ടില്ല.

കോവിഡിനെ തുടർന്ന് നഷ്‌ടമായ സ്‌ഥിരം യാത്രക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. ഇതിനുവേണ്ടി സൂപ്പർ ക്ളാസ് സർവീസുകളിലും എസി ലോഫ്‌ളോർ ബസുകളിലും ആഴ്‌ചയിൽ 3 ദിവസം 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 70 ശതമാനത്തോളം സീറ്റുകളിൽ റിസർവേഷനോടെയാണ് സൂപ്പർ ക്ളാസ് സർവീസുകൾ ഇപ്പോൾ ഓടുന്നത്.

Read also: കസ്‌റ്റഡിയില്‍ സൂക്ഷിച്ച 103 കിലോ സ്വര്‍ണ്ണം കാണാതായി; അന്വേഷണത്തിന് ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE