ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; ദാവൂദ് കറാച്ചിയിലുണ്ട്, സ്വത്ത് മരവിപ്പിക്കും

By Desk Reporter, Malabar News
Davood Ibrahim_2020 Aug 23
Ajwa Travels

ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു ഇതുവരെ പാകിസ്ഥാൻ സർക്കാരിന്റെ വാദം. എന്നാൽ ഇപ്പോൾ തീവ്രവാദികൾക്കു സാമ്പത്തിക സഹായം ചെയ്യുന്നുവെന്നാരോപിച്ച് പാകിസ്ഥാനെതിരെ കൊണ്ടുവന്ന സാമ്പത്തിക ഉപരോധത്തിൽ നിന്നു തലയൂരാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ വെളിപ്പെടുത്തൽ.

തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടെ നേതാക്കളായ ഹാഫിസ് സയീദ്, മസൂദ് അസ്ർ, ദാവൂദ് ഇബ്രാഹിം എന്നിവർക്കും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പാകിസ്ഥാൻ അറിയിച്ചു. നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുമെന്നും പാക് സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 18നാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്കറെ ത്വയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസർ, അധോലോകനേതാവ് ദാവൂദ് ഇബ്രാഹിം എന്നിവർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള വിജ്ഞാപനം പാക് സർക്കാർ പുറത്തിറക്കിയത്.

പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) 2018 ജൂണിൽ പാകിസ്ഥാനെ ​ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും 2019നകം ഭീകര പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് പടർന്നുപിടിച്ചതോടെ സമയപരിധി നീട്ടി നൽകുകയായിരുന്നു.

എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ പാകിസ്ഥാന് രാജ്യാന്തര സാമ്പത്തിക സഹകരണം കുറഞ്ഞിരുന്നു. ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ എന്നിവടങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ വന്നതാണ് ഇപ്പോൾ ഇത്തരമൊരു നടപടി സ്വീകരിക്കാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE