തുറമുഖ നിർമാണം നിലച്ചു: സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് കോടതിയിൽ

By Central Desk, Malabar News
Port construction stalled _ Adani group in court against govt

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാർ കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിക്കായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. 2015ല്‍ തുടങ്ങിയ തുറമുഖ നിർമാണം അതിന്റെ അന്തിമഘട്ടതിലാണ്.

പൊലീസ് സുരക്ഷ നൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ല എന്നാരോപിച്ചാണ് ഹരജി. തുറമുഖ നിർമാണം നിലച്ചെന്നും ഹരജിയിൽ പറയുന്നു. തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ സഭ വൻ പ്രതിഷേധം നടത്തുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്‌ടോബറിൽ പൂർണമായും പ്രവർത്തന സജ്‌ജമാക്കുമെന്നാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ മുൻപ് അവകാശപ്പെട്ടിരുന്നത്. 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട് നിർമാണത്തിന് ആവശ്യമെന്നും ഇതിൽ 30 ലക്ഷം കല്ല് കിട്ടിയതായും 50 ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുന്നതായും 2022 മാർച്ചിൽ ഗേറ്റ് കോംപ്ളക്‌സ് ജോലി പൂർത്തിയാക്കി ഉൽഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.

2023 മെയ് 23ന് വിഴിഞ്ഞം തീരത്ത് കപ്പലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതെന്നും ലോകത്തെ ഏറ്റവും വലിയ കപ്പലിനും വിഴിഞ്ഞത്തേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞിരുന്നു.

അതേസമയം; മീന്‍പിടിക്കുന്നവര്‍ക്ക്, തൊഴിലിടവും വീടും നഷ്‌ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ അന്തിയുറങ്ങേണ്ട ഗതികേടിലെത്തിയ നൂറുകണക്കിന് ആളുകളെ മുന്നിൽനിറുത്തി പ്രതിഷേധക്കാർ നയിക്കുന്ന പ്രക്ഷോപം കൂടുതൽ ശക്‌തമാകുകയാണ്.

Most Read: സാമ്പത്തിക വളര്‍ച്ച 13.5% മാത്രം; റിസർവ് ബാങ്ക് പ്രതീക്ഷിച്ചത് 16.2

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE