മംഗളൂരു സ്‌ഫോടനത്തിൽ ഷാരിഖ് ഉപയോഗിച്ചത് പ്രേംരാജ് ഹുതാഗിയുടെ ആധാർകാർഡ്

By Central Desk, Malabar News
Premraj Hutagi's Aadhaar card was used by Sharik in Mangaluru blasts

മംഗളൂരു: ഓട്ടോറിക്ഷാ സ്‌ഫോടനത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് സംശയിക്കുന്ന മുൻ യുഎപിഎ പ്രതി ഷാരിഖ് ഉപയോഗിച്ചത് പ്രേംരാജ് ഹുതാഗി എന്ന ഹിന്ദു യുവാവിന്റെ ആധാർ കാർഡ്.

തുംകുരു ഡിവിഷനിലെ റെയിൽവേ ജീവനക്കാരനായ ഇയാളുടെ കാർഡ് ഉപയോഗിച്ചാണ് വ്യാജ സിം എടുത്തിരിക്കുന്നതും വീട് വാടകക്ക് എടുത്തിരിക്കുന്നതും. വളരെ ആസൂത്രിതമായ തയാറെടുപ്പുകൾ ഇയാൾ നടത്തി എന്നതിന് ഇതൊക്കെ തെളിവായി മാറുന്നുണ്ടെന്ന് പോലീസ് പറയുന്നു.

ഓട്ടോയിലെ പൊട്ടിത്തെറി ആയിരിക്കില്ല ലക്ഷ്യമെന്നും അത് യാത്രക്കിടയിൽ യാദൃശ്‌ചികമായി സംഭവിച്ചതാകാമെന്നുമാണ് നിലവിലെ വിലയിരുത്തൽ. ഓട്ടോറിക്ഷ സ്‌ഫോടനം നടന്ന സ്‌ഥലത്ത് നിന്നാണ് പ്രേംരാജിന്റെ ആധാർ കാർഡ് അന്വേഷണ സംഘം കണ്ടെടുത്തത്. കേസ് വഴിതിരിച്ച് വിടാനാണ് ഇതിലൂടെ ഭീകരർ ശ്രമിച്ചതെന്നാണ് മനസിലാകുന്നത്.

ആധാർ കാർഡ് ലഭിച്ചയുടനെ ആ വിവരം പുറത്തുവിടാതെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രേംരാജ് നിരപരാധിയാണെന്ന് മനസിലായത്. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി ഷാരിഖ് എന്ന് പൊലീസ് സ്‌ഥിരീകരിച്ചു.

പൊട്ടിത്തെറി സംഭവിച്ച ഓട്ടോക്ക് പരുക്കുകൾ കുറവാണ്. അതേസമയം ഡ്രൈവർക്കും ഓട്ടോയിൽ സഞ്ചരിച്ചിരുന്ന മുഖപ്രതിയെന്ന് സംശയിക്കുന്ന ഷാരിഖും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു

Related: മംഗളൂരു സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ മുൻ യുഎപിഎ പ്രതി; തീവ്രവാദികളുമായി അടുത്തബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE