പ്രതിഷേധങ്ങൾ കൂടി; ക്ളിഫ് ഹൗസിന്റെ സുരക്ഷാ ചുമതല എസ്‌ഐഎസ്എഫിന് കൈമാറും

By Trainee Reporter, Malabar News
CLIFF HOUSE
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷാ ചുമതലയും സംസ്‌ഥാന വ്യവസായ സുരക്ഷാ സേനക്ക് കൈമാറും. സംസ്‌ഥാന ഇന്റലിജൻസാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷക്കായി എസ്‌ഐഎസ്എഫ് ഉദ്യോഗസ്‌ഥരെ കൂടി നിയോഗിക്കണമെന്ന റിപ്പോർട് നൽകിയത്. സെക്രട്ടറിയേറ്റിനും വൈദ്യുതി ഭവനും പിന്നാലെയാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷയും എസ്‌ഐഎസ്എഫ് ഉദ്യോഗസ്‌ഥർക്ക് കൈമാറുന്നത്.

നിലവിൽ പോലീസിന്റെ ദ്രുതകർമ സേനക്കാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷാ ചുമതലയുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസിന് സമീപം വരെ പ്രതിഷേധങ്ങൾ എത്തിയതോടെയാണ് സെക്രട്ടറിയേറ്റിന്റെ സുരക്ഷ പൂർണമായും വ്യവസായ സുരക്ഷാ സേനക്ക് കൈമാറിയത്. പിന്നാലെ ക്ളിഫ് ഹൗസിന് സമീപത്തേക്കും പോലീസ് വലയം മറികടന്ന് പ്രതിഷേധക്കാർ എത്തിയ സാഹചര്യമുണ്ടായി.

ഇതോടെയാണ് മഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷ അവലോകനം ചെയ്യാൻ ഡിഐജിയുടെ നേതൃത്വത്തിൽ സമിതിക്ക് സർക്കാർ രൂപം നൽകിയത്. ഈ സമിതിയുടെ ശുപാർശയിലാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷ സർക്കാർ എസ്‌ഐഎസ്എഫിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ സേനയുടെ 20 അംഗങ്ങൾ ക്ളിഫ് ഹൗസിലെത്തും. സുരക്ഷാ സേന എത്തിയാലും നിലവിലുള്ള ദ്രുതകർമ സേനയും ക്ളിഫ് ഹൗസിൽ തുടരും.

ഘട്ടംഘട്ടമായി ദ്രുതകർമ സേനയെ കുറച്ച് വ്യവസായ സുരക്ഷാ സേനക്ക് പൂർണമായും ചുമതല കൈമാറും. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാലുടൻ ക്ളിഫ് ഹൗസിന്റെ സുരക്ഷ എസ്‌ഐഎസ്എഫ് ഏറ്റെടുക്കും. സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പുതിയ കറുത്ത കാറിലേക്ക് മാറിയിരുന്നു. അകമ്പടി വാഹനങ്ങളും ഉടൻ കറുപ്പിലേക്ക് മാറും.

Most Read: കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്; രാജ്യത്ത് രോഗമുക്‌തി നിരക്ക് 98.71

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE