ആലപ്പുഴ: വലിയചുടുകാട്ടിലെ പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ആലപ്പുഴ മണ്ഡലം എൻഡിഎ സ്‌ഥാനാർഥി സന്ദീപ് വാചസ്‌പതി. സ്‌മാരകത്തിൽ പുഷ്‌പാർച്ചന ചടങ്ങുകൾ നടത്തിയ ശേഷമാണ് സന്ദീപ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ബിജെപി പ്രവർത്തകർക്കൊപ്പം എത്തിയ സ്‌ഥാനാർഥി ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യവും സ്‌മാരകത്തിൽ മുഴക്കി. കേരളത്തിലെ പട്ടിക വിഭാഗങ്ങളോടും പാവങ്ങളോടും ഇടതുമുന്നണി കാട്ടിയ വഞ്ചനയുടെ പ്രതീകമാണ് രക്‌തസാക്ഷി മണ്ഡപമെന്ന് സന്ദീപ് പറഞ്ഞു. ‘മുതിര’ഇട്ടാണ് വെടിവെക്കുക, എന്ന് തെറ്റിദ്ധരിപ്പിച്ച് സാധാരണക്കാരെ തോക്കിൻ മുന്നിൽ മരണത്തിലേക്ക് തള്ളിവിടുകയാണ് ഇടതുപക്ഷ നേതാക്കൾ ചെയ്‌തതെന്നും സന്ദീപ് ആരോപിച്ചു.
വെടിവെപ്പിൽ മരിച്ചവരുടെ കൃത്യമായ കണക്കുകൾ പോലും ഇടതു നേതാക്കളുടെ പക്കലില്ല. കമ്യൂണിസ്‌റ്റ് വഞ്ചനയിൽ പൊലിഞ്ഞ ആത്‌മാക്കൾക്ക് ആദരം അർപ്പിക്കാനാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി സ്‌മാരകം സന്ദർശിച്ചതെന്നും സന്ദീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Also Read: ശബരിമല വിഷയം; തുടക്കമിട്ടത് കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ