തിരക്കഥാകൃത്തായി റഫീഖ് അഹമ്മദ്; സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു

By News Bureau, Malabar News
malayalam movie-rafeeq ahmed
Ajwa Travels

മലയാളത്തിന്റെ പ്രിയകവിയും എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഇനി തിരക്കഥാകൃത്തിന്റെ റോളിലും. റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. ‘മലയാളം’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ശീര്‍ഷക ഗാനം പുറത്തിറക്കികൊണ്ടാണ് അണിയറ പ്രവർത്തകർ പേര് പുറത്തുവിട്ടത്.

മലയാളികളുടെ സൗന്ദര്യം അടയാളപ്പെടുത്തുന്ന ‘മലയാളം’ ഒരു പ്രണയകവിത പോലെ ഹൃദയഹാരിയായ ചിത്രമായിരിക്കുമെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. വിജീഷ് മണിയാണ് സംവിധായകന്‍.

രമേശ് നാരായണന്‍, ബിജിബാല്‍, മോഹന്‍ സിത്താര, ഗോപീസുന്ദര്‍, രതീഷ് വേഗ തുടങ്ങിയ അഞ്ച് സംഗീത സംവിധായകർ അണിയിച്ചൊരുക്കുന്ന മനോഹര ഗാനങ്ങളുമായാണ് ചിത്രം പ്രേക്ഷർക്കരികിൽ എത്തുക. ബിജിബാലാണ് ‘മലയാള’ത്തിന്റെ ശീര്‍ഷകഗാനം തയ്യാറാക്കിയത്.

ഗാനത്തിന്റെ പ്രകാശന ചടങ്ങില്‍ വികെ ശ്രീരാമന്‍, ജയരാജ് വാര്യര്‍, ബാബു ഗൂരുവായൂര്‍, മുരളി നാഗപ്പുഴ, കെആര്‍ ബാലന്‍, മനോഹരന്‍ പറങ്ങനാട്, മുനീര്‍ കൈനിക്കര, രാജു വളാഞ്ചേരി, വേണുപെന്നാനി എന്നിവർ പങ്കെടുത്തു.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സര്‍ക്കാരിന്റെ മികച്ച ചലച്ചിത്രഗാന രചയിതാവിനുളള പുരസ്‌കാരവും നേടിയ റഫീഖ് അഹമ്മദ് ഇതാദ്യമായാണ് തിരക്കഥാ രചനയിലേക്ക് തിരിയുന്നത്.

rafeeq ahmed
റഫീഖ് അഹമ്മദ്

ന്യൂഡെല്‍ഹി, വയനാട് എന്നിവിടങ്ങളിലായി നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Most Read: കെഎസ്ആർടിസി സാരഥിയായി ഷീല ഇനി കൊട്ടാരക്കരയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE