റമളാൻ വിചാര സംഗമങ്ങള്‍; ജില്ലാതല ഉൽഘാടനം നടന്നു

By Desk Reporter, Malabar News
Kerala Muslim Jamaath_ Ramadan Malappuram

മലപ്പുറം: വിശുദ്ധ റമളാൻ ആത്‌മ വിചാരത്തിന്റെ കാലംഎന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാംപയിനിന്റെ മുന്നോടിയായി സോണ്‍ തലങ്ങളില്‍ നടക്കുന്ന റമളാന്‍ വിചാരത്തിന് ജില്ലയില്‍ തുടക്കമായതായി ഭാരവാഹികൾ അറിയിച്ചു.

റമളാന്‍ വിചാരത്തിന്റെ ജില്ലാതല ഉൽഘാടനം മഞ്ചേരി സുന്നി ജുമാ മസ്‌ജിദിൽ ജില്ലാ വൈസ് പ്രസിഡണ്ട് വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. റമളാന്‍ വിശേഷങ്ങളും ക്യാംപയിൻ പദ്ധതികളും വിശദീകരിക്കുന്നതിന് വേണ്ടിയാണ് സോണ്‍ പ്രവര്‍ത്തക സമിതി. സര്‍ക്കിള്‍ യൂണിറ്റ് ഭാരവാഹികള്‍, ദഅ്‌വ മിഷന്‍ അംഗങ്ങള്‍ എന്നിവർ പങ്കെടുക്കുന്ന ‘റമളാന്‍ വിചാരണ സംഗമം’ നടത്തുന്നത്.

ഏപ്രിൽ 11, നാളെ ഞായർ വൈകീട്ട് നാലിന് നിലമ്പൂര്‍, മലപ്പുറം, പുളിക്കല്‍, തേഞ്ഞിപ്പലം, തീരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, വളാഞ്ചേരി, എടപ്പാള്‍ സോണുകളില്‍ റമളാന്‍ വിചാരം നടക്കും.

മാമ്പറ്റ സുന്നി മദ്‌റസ, മലപ്പുറം വാദീസലാം, പുളിക്കല്‍ സുന്നി മസ്‌ജിദ്‌, വൈഎം നഗര്‍ സുന്നി മദ്‌റസ, പടിക്കല്‍ സുന്നി മദ്‌റസ, ചെമ്മാട് സുന്നി മദ്‌റസ, വേങ്ങര വാദീഹസന്‍, കോട്ടക്കല്‍ മസ്‌ജിദ്‌ സ്വഹാബ, എടപ്പാള്‍ എന്നിവിടങ്ങില്‍ നടക്കുന്ന പരിപാടിക്ക് യഥാക്രമം പിഎം മുസ്‌തഫ കോഡൂര്‍, എംഎന്‍ കുഞ്ഞഹമ്മദ് ഹാജി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി, കെകെഎസ് തങ്ങള്‍ പെരിന്തല്‍മണ്ണ, പിഎസ്‌കെ ദാരിമി, ഊരകം അബ്‌ദുറഹ്‌മാന്‍ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, പികെ ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ കക്കാട് എന്നിവർ നേതത്വം നല്‍കും.

അരീക്കോട്, എടവണ്ണപ്പാറ വണ്ടൂര്‍ സോണുകളില്‍ വിചാരം ഇതിനോടകം പൂര്‍ത്തിയായി. എടക്കര, കൊണ്ടോട്ടി സോണുകളില്‍ സര്‍ക്കിളുകളിലാണ് വിചാരം നടന്നു വരുന്നത്. കടുങ്ങാത്തുകുണ്ട് സുന്നി മസ്‌ജിദ്‌, പൊന്നാനി, പുത്തനത്താണി സോണുകളിൽ ഏപ്രിൽ 12 തിങ്കളാഴ്‌ചയാണ്‌ റമളാന്‍ വിചാര സംഗമങ്ങൾ നടക്കുന്നത്. അയ്യോട്ടിച്ചിറ മഹ്‌ളറയിൽ നടക്കുന്ന പരിപാടിക്ക് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, യൂസുഫ് ബാഖവി മാറഞ്ചേരി എന്നിവർ നേതൃത്വം നല്‍കും.

ഏപ്രില്‍ 13 മുതല്‍ മെയ് 14 വരെയുള്ള കാലയളവിലായി നടത്തുന്ന ക്യാംപയിൻ ഭാഗമായി വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പ്രഭാഷണം, ബദ്ര്‍ സ്‌മൃതി, ഖതമുൽ ഖുര്‍ആന്‍, കുടുംബ സഭ, തദ്‌കിറ, തര്‍ത്തീലുല്‍ ഖുര്‍ആന്‍, ഹദീസ് പഠനം, അവശ കുടുംബങ്ങള്‍ക്ക് ഇഫ്‌താർ കിറ്റ് വിതരണം, വിവിധ തലങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് ഇഫ്‌താർ മിറ്റുകള്‍ തുടങ്ങിയ പരിപാടികളും നടക്കും.

വാദീസലാമില്‍ നടന്ന ജില്ലാ ദഅ്‌വ സമിതി ക്യാംപയിൻ പദ്ധതികള്‍ക്ക് അന്തിമ രുപം നല്‍കി. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പിഎസ്‌കെ ദാരിമി എടയൂര്‍, അലവികുട്ടി ഫൈസി എടക്കര എന്നിവർ യോഗത്തിൽ സംസാരിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; അസമില്‍ നാലിടത്ത് റീപോളിങ്ങിന് ഉത്തരവ് 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE