നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; വായ്‌പാനയം പ്രഖ്യാപിച്ചു

By Trainee Reporter, Malabar News

മുംബൈ: ഈ സാമ്പത്തിക വർഷത്തെ ആദ്യ പണവായ്‌പ നയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് ഇത്തരമൊരു തീരുമാനം.

അതോടെ റിപ്പോനിരക്ക് 4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. 2019 ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്കിൽ ആർബിഐ 2.50 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അതേസമയം, പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മിറ്റി വിലയിരുത്തി. 2021 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 5.2 ശതമാനം നിരക്കിലായിരുന്നു ഉപഭോക്‌തൃ വില സൂചിക.

മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതും ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപനവുമെല്ലാം സമ്പദ്ഘടനക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോൽപാദനം 1.6 ശതമാനമായി ചുരുങ്ങിയതും തിരിച്ചടിയായി.

Read also: ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE