കീവ് ലക്ഷ്യമിട്ട് റഷ്യ, ആക്രമണം ശക്‌തമാക്കും; നേരിടാൻ തയ്യാറായി യുക്രൈൻ

By News Desk, Malabar News
Russia Losses A Lot By Ukraine In The Attack Said Ukraine
Ajwa Travels

മോസ്‌കോ: യുക്രൈനെതിരായ ആക്രമണം കടുപ്പിക്കാനൊരുങ്ങി റഷ്യ. കരിങ്കടലിൽ ഉണ്ടായിരുന്ന റഷ്യൻ യുദ്ധക്കപ്പൽ മുക്കിയെന്ന അവകാശവാദവുമായി യുക്രൈൻ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. കപ്പൽവേധ മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നിർമിക്കുന്ന കീവിലെ ഫാക്‌ടറിക്ക് നേരെ ക്രൂസ് മിസൈൽ ആക്രമണം നടത്തിയെന്നും റഷ്യ വ്യക്‌തമാക്കി.

യുക്രൈൻ തലസ്‌ഥാനമായ കീവിനെ ലക്ഷ്യമാക്കി നടത്തുന്ന മിസൈൽ ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും വർധിപ്പിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലെ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്താൻ അതിർത്തി കടന്നെത്തിയ യുക്രൈന്റെ എംഐ- 8 ഹെലികോപ്‌ടർ വെടിവെച്ച് വീഴ്‌ത്തിയെന്ന് ഇതിനിടെ റഷ്യ പ്രസ്‌താവനയിൽ അറിയിച്ചു. യുക്രൈൻ അതിർത്തിയോട് ചേർന്ന റഷ്യൻ പ്രദേശങ്ങളിൽ യുക്രൈൻ ഹെലികോപ്‌ടറുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നുവെന്നും എട്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റുവെന്നും മോസ്‌കോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അതേസമയം, റഷ്യൻ ആക്രമണത്തെ പ്രതിരോധിച്ച് 50 ദിവസം പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളാഡിമിർ സെലൻസ്‌കി പറഞ്ഞു. പരമാവധി അഞ്ച് ദിവസം മാത്രമേ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയൂ എന്നാണ് റഷ്യ പറഞ്ഞിരുന്നതെന്നും സെലൻസ്‌കി ചൂണ്ടിക്കാട്ടി. ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈൻ സ്വീകരിച്ച പ്രതിരോധ നടപടികളും അദ്ദേഹം വിശദീകരിച്ചു. റഷ്യൻ പടക്കപ്പൽ മുക്കിയതടക്കമുള്ള കാര്യങ്ങൾ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവേ സെലൻസ്‌കി പറഞ്ഞു.

Most Read: തിരഞ്ഞെടുപ്പ്; ഗുജറാത്ത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ, പ്രവർത്തനങ്ങൾ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE