ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്

എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്‌റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കർ സ്‌ഥലം ഏറ്റെടുക്കും. 3500 മീറ്റർ നീളമുള്ള റൺവേ അടക്കം മാസ്‌റ്റർ പ്ളാൻ അംഗീകരിച്ചിട്ടുണ്ട്

By Trainee Reporter, Malabar News
Sabarimala Airport
Ajwa Travels

പത്തനംതിട്ട: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമായ ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ പുതുക്കിയ ഉത്തരവിട്ട് സംസ്‌ഥാന സർക്കാർ. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്‌റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കർ സ്‌ഥലം ഏറ്റെടുക്കും. 3500 മീറ്റർ നീളമുള്ള റൺവേ അടക്കം മാസ്‌റ്റർ പ്ളാൻ അംഗീകരിച്ചിട്ടുണ്ട്.

ഇതിന് കേന്ദ്ര സർക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്‌റ്റേറ്റ് സർക്കാർ ഉടമസ്‌ഥതയിൽ ആണെന്ന വാദവുമായി സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. കാലങ്ങളായി പല പ്രതിസന്ധികളിലുംപെട്ട് വൈകിയ പദ്ധതിയാണിത്. കഴിഞ്ഞ സംസ്‌ഥാന ബജറ്റിൽ രണ്ടുകോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു.

പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്‌ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്‌ഥലം ഏറ്റെടുക്കുക. പരിസ്‌ഥിതി ലോല മേഖലയാണിത്. 2263 ഏക്കർ സ്‌ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ പദ്ധതി തയ്യാറാക്കിയത്. അതേസമയം, ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്‌ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.

ശബരിമല വിമാനത്താവളത്തിന് സ്‌ഥലം ഏറ്റെടുക്കാൻ ആദ്യം ഉത്തരവിറങ്ങിയത് 2020 ജൂണിലാണ്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പായി സാമൂഹികാഘാത പഠനം നടത്തും. അമേരിക്കയിലെ ലൂയിസ് ബർജാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്‌ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക-സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്‌റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയത്.

Most Read: വ്യാജപ്രചരണം ഞെട്ടിച്ചു; കോൺഗ്രസിലേക്ക് മടങ്ങി എത്തുമെന്ന വാർത്ത തള്ളി ഗുലാം നബി ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE