പത്തനംതിട്ട: ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സ്‌ത്രീ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്‍ക്കണം. പാര്‍ട്ടി നിലപാടെല്ലാം ഭരണം കിട്ടിയാല്‍ നടപ്പാക്കാനാവില്ല.
സുപ്രീം കോടതി വിധി വന്നാല്‍ എല്ലാവരുമായും ആലോചിച്ച് മാത്രമേ തീരുമാനം എടുക്കൂവെന്നും ബേബി പറഞ്ഞു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ഇടപാടുണ്ടെന്ന ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തൽ എംഎ ബേബി തള്ളി. ബിജെപിയിലെ കിടമൽസരത്തിന്റെ ഭാഗം മാത്രമാണ് ബാലശങ്കറിന്റെ അഭിപ്രായമെന്നാണ് ബേബി ചൂണ്ടിക്കാട്ടിയത്.
Read Also: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണം; പൊതുതാൽപര്യ ഹരജി ഇന്ന് സുപ്രീം കോടതിയിൽ