സേലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടുകള്‍ തകര്‍ന്നു; ഒരു മരണം

By News Bureau, Malabar News
gas cylinder explosion-salem
Ajwa Travels

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തിൽ മൂന്ന് വീടുകൾ തകർന്നു. ഒരാൾ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്തി. മൂന്നു പേർ കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ചൊവ്വാഴ്‌ച രാവിലെ ഏഴോടെ സേലത്തെ കരിങ്കൽ പെട്ടിയിലെ തെരുവിലാണ് അപകടം നടന്നത്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് അപകടം ഉണ്ടായ വീടും തൊട്ടടുത്തുള്ള രണ്ടു വീടും തകർന്ന് നിലം പതിച്ചു.

രക്ഷപ്പെടുത്തിയ അഞ്ചുപേർ സേലത്തെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം രക്ഷാപ്രവർത്തനം തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരിൽ ഒരു കുട്ടിയും ഉണ്ട് എന്നാണ് വിവരം.

Must Read: ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ അറിവുകള്‍ക്ക് നേരെ മുഖം തിരിക്കാതിരിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE