ചിത്രരചന മുതൽ ഡാൻസ് വരെ; വീട്ടിലിരുന്ന് സമ്മാനങ്ങൾ നേടാം; കുഞ്ഞ് താരങ്ങൾക്കായി ‘സർഗവസന്തം’

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് ‘സര്‍ഗവസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വീട്ടില്‍ തന്നെ കഴിയേണ്ട സാഹചര്യം മനസിലാക്കിയുള്ള പരിപാടികളാണ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.

ചിത്രരചന (പെന്‍സില്‍) മൽസരം- ‘കളര്‍ ഓഫ് ഫ്യൂച്ചര്‍’, സിനിമാറ്റിക് ഡാന്‍സ്/ഫ്യൂഷന്‍ ഡാന്‍സ് മൽസരം- ‘ലെറ്റ്‌സ് ഡാന്‍സ് ടുഗതര്‍’, ക്രാഫ്‌റ്റ് മൽസരം- ‘വെല്‍ത് ഔട്ട് ഓഫ് വെസ്‌റ്റ്’, വീഡിയോഗ്രാഫി – ദൈനംദിന ജീവിതത്തിലെ സൃഷ്‌ടിപരമായ സര്‍ഗാത്‌മക പ്രവര്‍ത്തനങ്ങള്‍ – ‘ഹൗസ്‌ഫുള്‍’, കുടുംബത്തോടൊപ്പം മഹാമാരിയെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ – ‘പ്രാണ’, ഓണ്‍ലൈന്‍ എക്‌സിബിഷന്‍ – ‘ക്രിയേറ്റീവ് ലാബ്’, ഒരുമയുടെ ലോകം എന്ന വിഷയത്തെ ആസ്‌പദമാക്കി കുടുംബാംഗങ്ങളോടൊപ്പമുള്ള ഏതൊരു പ്രവര്‍ത്തനവും – ‘ചലഞ്ച് എ ഫാമിലി’, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാനുള്ള പരിപാടികള്‍ – ‘ഐ കാന്‍’, ഓണ്‍ലൈന്‍ ക്യാംപ് എന്നിവയാണ് പ്രധാന പരിപാടികള്‍.

6 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനാകും. ചെയ്യുന്ന പ്രവര്‍ത്തികളുടെ 3 മിനിറ്റിൽ കവിയാത്ത വീഡിയോകള്‍ #Sargavasantham2021, #WeShallOvercome എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയുകയും അതാത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളില്‍ അയച്ചു കൊടുക്കേണ്ടതുമാണ്. വിജയികള്‍ക്ക് ജില്ലാ സംസ്‌ഥാന തലങ്ങളില്‍ സമ്മാനവും ലഭിക്കും.

ഓണ്‍ലൈന്‍ ക്യാംപിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ ക്യാംപിൽ പങ്കെടുക്കുന്നവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. മെയ് ജൂലൈ മാസങ്ങളിലായി നടക്കുന്ന ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ വനിതാശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Also Read: സ്‍ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം; മന്ത്രി വീണ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE