റിയാദ്: യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി സൗദി എയർലൈൻസ്. രാജ്യാന്തര യാത്രക്കാർക്ക് 50 ശതമാനം ഓഫറാണ് ഏർപ്പെടുത്തിയത്. ഈ മാസം 30 വരെ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. സെപ്‌റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ യാത്ര ചെയ്യാവുന്ന ടിക്കറ്റുകൾക്കാണ് ഇളവ് നൽകുന്നത്.
ബിസിനസ് ക്‌ളാസിൽ യാത്ര ചെയ്യാനും ഇക്കണോമി ക്‌ളാസിൽ യാത്ര ചെയ്യാനും ഇളവ് ലഭിക്കുന്നതാണ്. സൗദിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി ദേശീയ വിമാന കമ്പനി ടിക്കറ്റ് നിരക്കിൽ അസാധാരണമായ ഓഫർ പ്രഖ്യാപിച്ചത്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!