‘സ്‌കൂൾ ആരോഗ്യ പരിപാടി’; കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികസനത്തിനായാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂൾ പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

By Trainee Reporter, Malabar News
Veena George
Ajwa Travels

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ, ‘സ്‌കൂൾ ആരോഗ്യ പരിപാടി’ ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികസനത്തിനായാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂൾ പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.മന്ത്രിയുടെ നേതൃത്വത്തിൽ സ്‌കൂൾ ആരോഗ്യ പദ്ധതിയുടെ പ്രാഥമികതല യോഗം ചേർന്നു. ജനകീയ പങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതി നടപ്പിലാക്കുക എന്ന് യോഗത്തിൽ മന്ത്രി വ്യക്‌തമാക്കി.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തിന് ശേഷമായിരിക്കും അന്തിമ രൂപരേഖയുണ്ടാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. കൂടാതെ, പഠന പരിമിതികൾ, കാഴ്‌ച പരിമിതികൾ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

6 മുതൽ 17 വയസു വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുക. ഇവർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസം നൽകും. കുട്ടികളിൽ അസാധാരണമായി കണ്ടുവരുന്ന വിളർച്ച, പോഷകക്കുറവ് തുടങ്ങി 30 രോഗാവസ്‌ഥകൾ കണ്ടുപിടിച്ചു സൗജന്യ ചികിൽസ ഉറപ്പാക്കുക, ശുചിത്വ പ്രോൽസാഹനം, ആർത്തവ സമയത്തെ നല്ല ഉപാധികളെ കുറിച്ച് അവബോധം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

സ്‌കൂളുകളും ആ സ്‌ഥലത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളും തമ്മിൽ നിരന്തരം പ്രവർത്തനബന്ധം ഉണ്ടാക്കും. ആരോഗ്യകരമായ പ്രോൽസാഹനം, ആരോഗ്യ സ്‌ക്രീനിങ്, അയൺ, വിര ഗുളികകൾ നൽകുക, വാക്‌സിനേഷൻ നൽകുക എന്നിവയും ഇവരുടെ മേൽനോട്ടത്തിൽ നടക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രാഥമിക ചികിൽസയിൽ പരിശീലനം നൽകും.

Most Read: സംസ്‌ഥാനത്ത്‌ വെള്ളക്കരം വർധിപ്പിച്ച് ഉത്തരവിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE