വിഭാഗീയത ജനാധിപത്യസമൂഹം ചെറുക്കണം; എസ്‌വൈഎസ്‍ എടക്കര സോൺ

By Central Desk, Malabar News
Sectarianism must be resisted by a democratic society; SYS Edakkara Zone
സിദ്ദീഖ് സഖാഫി വഴിക്കടവ് കൗൺസിൽ ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

എടക്കര: ഹിജാബിനെതിരെ രാജ്യത്ത് നടക്കുന്ന വിദ്വോഷ പ്രചാരണങ്ങള്‍ക്കെതിരെ ഭരണകൂടം ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് എസ്‌വൈഎസ്‍ എടക്കര സോൺ കൗൺസിൽ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ഥിനികളെ പ്രവേശിപ്പിക്കാത്ത നടപടി മൗലികാവകാശത്തിന് എതിരെയുളള കടുത്ത വെല്ലുവിളിയാണ്. രാജ്യത്ത് വിഭാഗീയത വളര്‍ത്തുന്ന ഇത്തരം സമീപനങ്ങള്‍ക്കെതിരെ ജനാധിപത്യസമൂഹം പ്രതിഷേധിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് ഉൽഘാടനം ചെയ്‌ത യോഗത്തിൽ സോണ്‍ പ്രസിഡണ്ട് ടിഎസ് മുഹമ്മദ് ശരീഫ് സഅദി അധ്യക്ഷത വഹിച്ചു. ഇടി ഇബ്റാഹിം സഖാഫി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

കൗൺസിൽ സോണ്‍ കണ്‍ട്രോളര്‍ സൈദ് അസ്ഹരി എടവണ്ണപ്പാറ യോഗം നിയന്ത്രിച്ചു. എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ ഉപാധ്യക്ഷന്‍ മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍ പഠന ക്‌ളാസിന് നേതൃത്വം നല്‍കി.

പ്രവര്‍ത്തന റിപ്പോര്‍ട്ട് ടി ശബീറലി, സാമ്പത്തിക റിപ്പോര്‍ട്ട് ശിഹാബുദ്ദീന്‍ സൈനി, സിസി റിപ്പോര്‍ട്ട് എം അബ്‌ദുൽ കരീം എന്നിവർ അവതരിപ്പിച്ചു. ടിഎ റശീദ് മുസ്‍ലിയാർ മുണ്ടേരി കൗൺസിലിന് നേതൃത്വം നല്‍കി.

Sectarianism must be resisted by a democratic society; SYS Edakkara Zone
സോൺ കൗൺസിലിന് മുന്നോടിയായി പതാക ഉയർത്തുന്നു

യൂസുഫ് സഖാഫി, ഖാസിം ലത്വീഫി കാരപ്പുറം, അലി സഖാഫി, ജസീറലി സഖാഫി, കെ സ്വലാഹുദ്ദീന്‍, മുസ്‌തഫ സഖാഫി, പിഎ മിന്‍ശാദ് നിസാമി, ശുഹൈബ് ചുങ്കത്തറ എന്നിവർ പ്രസംഗിച്ചു.

Most Read: പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE